സിഡ്നി: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) ഓസ്ട്രേലിയ – കേരള ചാപ്റ്ററിന്റെ പുതിയ നാഷണല്‍ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു.ഐ.ഒ.സി ഓസ്ട്രേലിയയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.സംഘടനയുടെ പ്രസിഡന്റായി ജിജേഷ് പുത്തന്വീടിനെയും,ജനറല്‍ സെക്രട്ടറിയായി ലിന്റോ ദേവസിയെയും,ട്രഷററായി ബിനു ജോണിനെയും തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റുമാരായി,ഹിന്സോ തങ്കച്ചന്,പ്രദീപ് പിള്ള,ആന്റണി യേശുദാസ്,സ്മിത വള്ളിത്തോട് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ജോമേഷ് ടോമി,ഷിജോ പള്ളിവീട്ടില്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്കും യൂത്ത് കോര്‍ഡിനേറ്ററായി യോഷു ചെമ്പനാലവും തെരഞ്ഞെടുക്കപ്പെട്ടു. ജെന്‍സ് ജോര്‍ജ്ജ്,ടിജോ ജോസ്,തോമസ് ഡാനിയല്‍, എല്‍ജോ പി. വറുഗീസ്, റോഷന് പി.ജി, ജോളി കരുമത്തി, മനേഷ് സ്കറിയ, ലിബിന് തോമസ്, അനീഷ് ആന്റണി,ഷമീര്‍ ബഷീര്‍, ജിനേഷ് കുമാര്‍,ബിനോയ് തോമസ്,ഡോണ്‍ബോസ്കോ ജോണ്‍ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.കൂടാതെ ബിനോയ് ജോര്‍ജ്ജ്,മാര്ട്ടിന് ഉരുമീസ്,ഡോ. ശിവരാമകൃഷ്ണന്,തമ്പി ചെമ്മനം,ഗിബി ഫ്രാങ്ക്ളിന് എന്നിവരും കമ്മിറ്റിയുടെ ഭാഗമാണ്.
വിവിധ ഓസ്ട്രേലിയന്‍ സ്റ്റേറ്റുകളുടെ ചുമതലയുള്ള പ്രസിഡന്റുമാരായി,പോളി ചെമ്പന്‍ (WA),സനില്‍ അന്നബച്ചന് (VIC),പോള്‍ പാറക്കാരന്‍ (TAS),ബിനു വി. ജോര്‍ജ്ജ് (NSW),റോബിന് ജോസഫ് (VIC),റോബിന് വാഴക്കൂട്ടത്തില്‍ (QLD) തുടങ്ങിയവരും സോയ് സിറിയക് (WA), അരുണ്‍ മാത്യു (SA), ബിനീഷ് വാഴനാരത്ത് (NT), പ്രസാദ് മാത്യു (NSW), ഷിനോയ് മഞ്ഞളി (VIC), സാം പ്ലാംകൂട്ടത്തില്‍ (QLD) എന്നിവരെ വിവിധ സ്റ്റേറ്റുകളിലെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
ഓസ്ട്രേലിയയിലെ മലയാളി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിനും സംഘടനയുടെ ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും പുതിയ കമ്മിറ്റി മുന്‍കൈ എടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

