ലക്നോ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു വീണു. കെപി കോളേജിന്സമീപമുള്ള കുളത്തിലേക്കാണ് വിമാനം വീണത്. പ്രദേശവാസികൾ പോലീസിൽ അറിയിച്ചതനുസരിച്ച് അഗ്നിശമനസേന അംഗങ്ങളും മറ്റ് രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേർ സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു.
വ്യോമസേനയുടെ മൈക്രോലൈറ്റ് വിഭാഗത്തിൽപ്പെട്ട ചെറിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. എഞ്ചിൻ തകരാറിനെ തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

