മുംബൈ: എയര്‍ ഇന്ത്യയില്‍ മാറ്റങ്ങളുടെ വര്‍ഷമാണ് പിറക്കാന്‍ പോകുന്നതെന്നു സൂചനകള്‍. അടുത്ത വര്‍ഷത്തോടെ എയര്‍ ഇന്ത്യയില്‍ വളരെ കാതലായ മാറ്റങ്ങള്‍ക്കു തുടക്കമാകുമെന്ന് സൂചനകള്‍ തരുന്നത് സിഇഒ കാംബല്‍ വില്‍സന്‍ തന്നെയാണ്. ഗ്രൂപ്പിന്റെ വിമാനങ്ങളിലും ഭക്ഷണത്തിലും വിമാനത്തിനുള്ളിലെ സേവനങ്ങളിലും വലിയ മാറ്റം കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്.
ബിസിനസ് ക്ലാസില്‍ എല്ലാവര്‍ക്കും വ്യക്തിപരമായ ശ്രദ്ധയും ഇതിനൊപ്പം ഉറപ്പാക്കും. എയര്‍ ഇന്ത്യയുടെ വൈഡ് ബോഡി വിമാനങ്ങളില്‍ പകുതിയും അടുത്ത കലണ്ടര്‍ വര്‍ഷം അവസാനത്തോടെ നവീകരിക്കും. നാരോ ബോഡി വിമാനങ്ങളില്‍ 85 ശതമാനവും ഇതികം നവീകരിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം മധ്യത്തോടെ നവീകരിച്ച വിമാനങ്ങളിലെ യാത്ര വേറിട്ട അനുഭവമായി യാത്രക്കാര്‍ക്ക് ഫീല്‍ ചെയ്യുന്ന വിധത്തിലാകുന്നതിനാണ് കമ്പനി ഉദ്ദേശിക്കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ വൈഡ് ബോഡി വിമാനങ്ങളുടെ എണ്ണം മുപ്പത്താറായി ഉയര്‍ത്തുകയും ചെയ്യും. നിലവില്‍ കമ്പനിയുടെ രാജ്യാന്തര സര്‍വീസുകളില്‍ പകുതിയില്‍ കൂടുതലും നവീകരിച്ച വിമാനങ്ങളാണ്.

