ഹൈദരാബാദിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

ഹൈദരാബാദ്: അന്താരാഷ്ട്ര സർവീസുകൾ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി ഹൈദരാബാദിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് ഇനി യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ നേരിട്ട് പറക്കാം.

പുത്തൻ ബോയിംഗ് 737-8 വിമാനങ്ങളാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നത്. യാത്രക്കാർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന ‘ഗോർമെയർ’ (Gourmair) ഭക്ഷണ രീതികളും, സീറ്റുകളിൽ യുഎസ്ബി ചാർജിംഗ് പോർട്ടുകളും ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്

Leave a Reply

Your email address will not be published. Required fields are marked *