ദില്ലിയെ ശ്വാസം മുട്ടിച്ച് വായു മലിനീകരണം അതിരൂക്ഷം

ദില്ലി: ദില്ലിയെ ശ്വാസം മുട്ടിച്ച് വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. നിലവില്‍ ദില്ലിയിലെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തുടരുകയാണ്. ദില്ലിയിലെ ശരാശരി എക്യുഐ 400ല്‍ താഴെയാണെങ്കിലും പലയിടത്തും ഇത് 450നടുത്താണ്.

വായു മലിനീകരണത്തോടൊപ്പം ശൈത്യ തരംഗത്തിന്റെ കാഠിന്യം കൂടിയത് ദില്ലിയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത പുക മഞ്ഞിന് ഇടയാക്കി.148 വിമാന സര്‍വീസുകള്‍ ആണ് കഴിഞ്ഞദിവസം ദില്ലി വിമാനത്താവളത്തില്‍ മാത്രം റദ്ദാക്കിയത്. പുകമഞ്ഞ് റെയില്‍ ഗതാഗതത്തെയും സാരമായി ബാധിച്ചു.ശൈത്യ തരംഗത്തിന്റെ കാഠിന്യം കുറയുന്നത് വരെ ദില്ലിയില്‍ വായുമലിനീകരണവും പുകമഞ്ഞും രൂക്ഷമായി തുടരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *