രാജ്യതലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം വീണ്ടും ‘വളരെ മോശം’ നിലയില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം വീണ്ടും ‘വളരെ മോശം’ നിലയില്‍. ‘ഗുരുതരമായ’ മലിനീകരണ നിലയാണ് നഗരത്തിലെ നിരവധി വിവിധ നിരീക്ഷണ കേന്ദ്രങ്ങള്‍ രേഖപ്പെടുത്തിയത്.ഡല്‍ഹിയുടെ 24 മണിക്കൂര്‍ ശരാശരി വായു ഗുണനിലവാര സൂചിക വെള്ളിയാഴ്ച വൈകുന്നേരം നാലിന് വളരെ മോശം നിലയായ 332 ആയാണ് രേഖപ്പെടുത്തിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഡാറ്റ പ്രകാരം വ്യാഴാഴ്ച 234, ബുധനാഴ്ച 271 എന്നിങ്ങനെയാണ് വായു ഗുണനിലവാരം രേഖപ്പെടുത്തിയത്.നഗരത്തിലെ 38 പ്രവര്‍ത്തനക്ഷമമായ വായു ഗുണനിലവാര നിരീക്ഷണ സ്റ്റേഷനുകളില്‍ എട്ട് സ്റ്റേഷനുകളില്‍ 400 ന് മുകളില്‍ ഗുരുതരമായ വായു ഗുണനിലവാരം രേഖപ്പെടുത്തി.

ആനന്ദ് വിഹാര്‍, ബവാന, ഡിടിയു, ജഹാംഗിര്‍പുരി,നരേല, നെഹ്റു നഗര്‍, രോഹിണി, വിവേക് വിഹാര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.20 സ്റ്റേഷനുകള്‍ വളരെ മോശം വിഭാഗത്തിലായിരുന്നു,ഒമ്പത് സ്റ്റേഷനുകള്‍ മോശം വായു ഗുണനിലവാരം രേഖപ്പെടുത്തിയതായി കേന്ദ്ര മലിനീകരണ നി യന്ത്രണ ബോര്‍ഡിന്റെ സമീര്‍ ആപ്പില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

പൂജ്യത്തിനും 50 നും ഇടയിലുള്ള ഒരു വായുഗുണനിലവാര സൂചിക നല്ലതായി കണക്കാക്കപ്പെടുന്നു,51-100 തൃപ്തികരം,101-200 മിതമായത്,201-300 മോശം,301-400 വളരെ മോശം,401-500 ഗുരുതരം എന്നിങ്ങനെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വായു ഗുണനിലവാരം തരംതിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *