ക്രിസ്തുമസ് ദിനത്തില്‍ ജൂതപുരോഹിതന്റെ കാര്‍ കത്തിച്ച പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി വിക്ടോറിയാ പോലീസ്

മെല്‍ബണ്‍: ക്രിസ്മസ് ദിനത്തില്‍ മെല്‍ബണിലെ സെന്റ് കില്‍ഡ ഈസ്റ്റില്‍ ജൂത പുരോഹിതന്റെ (Rabbi) കാര്‍ കത്തിച്ച സംഭവത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ട് വിക്ടോറിയ പോലീസ്. സംഭവുമായി ബന്ധപ്പെട്ട് ജോണ്‍ അര്‍ജന്റോ എന്ന 47-കാരനെയാണ് പോലീസ് തിരയുന്നത്.

ഖീവി ന്റെ രൂപസാദൃശ്യം: 185 സെന്റീമീറ്റര്‍ ഉയരം, മെലിഞ്ഞ ശരീരം, നീല കണ്ണുകള്‍, നരച്ച മുടി, വെളുത്ത നിറം എന്നിവയാണ് അര്‍ജന്റോയുടെ അടയാളങ്ങള്‍. മെല്‍ബണിലെ ഇന്നര്‍ സതേണ്‍, നോര്‍ത്തേണ്‍ സബ്ൗൃയെകളില്‍ ഇയാളെ കാണാറുള്ളതായി പോലീസ് പറഞ്ഞു. വഞ്ചനാക്കുറ്റത്തിന് ഇയാള്‍ക്കെതിരെ നിലവില്‍ അറസ്റ്റ് വാറണ്ട് ഉണ്ട്.കാര്‍ കത്തിച്ച സ്ഥലത്തിന് സമീപം 20 മിനിറ്റിനുശേഷം നടന്ന മറ്റൊരു വാഹന മോഷണശ്രമത്തെക്കുറിച്ചും ഇയാളെ ചോദ്യം ചെയ്യാനുണ്ട്.

‘ഹാപ്പി ഹാനുക്ക’ എന്ന ബോര്‍ഡ് വെച്ച കാറാണ് ക്രിസ്മസ് പുലര്‍ച്ചെ 3 മണിയോടെ അക്രമികള്‍ തീയിട്ട് നശിപ്പിച്ചത്. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചെങ്കിലും ആളപായമില്ല. സംഭവസമയത്ത് കാറിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. മുന്‍കരുതലിന്റെ ഭാഗമായി വീട്ടിലുണ്ടായിരുന്ന ഒരു സ്ത്രീയെയും മൂന്ന് കുട്ടികളെയും പോലീസ് സുരക്ഷിതമായി ഒഴിപ്പിച്ചു.

ഇതൊരു ആസൂത്രിതമായ ആക്രമണമായാണ് കണക്കാക്കുന്നതെങ്കിലും, ജൂത സമൂഹത്തിന് നേരെ വിശാലമായ ഭീഷണിയുണ്ടെന്ന് കരുതുന്നില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ക്രിസ് ഗില്‍ബര്‍ട്ട് വ്യക്തമാക്കി. പ്രതിയെ പിടികൂടിയാല്‍ മാത്രമേ കൃത്യമായ ഉദ്ദേശം വ്യക്തമാകൂ.

അതെസമയം, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *