അമേരിക്കയും ഇറാനും നേർക്കുനേർ; നിർണായക നീക്കവുമായി ലോകശക്തികൾ

വാ​ഷിം​ഗ്ട​ൺ ഡിസി: അമേരിക്ക ഇറാനെ ഏതു നിമിഷവും ആക്രമിച്ചേക്കാം എന്ന സാഹചര്യം നിലനിൽക്കെ നി​ർ​ണായ​ക നീ​ക്ക​ങ്ങ​ളു​മാ​യി ലോ​ക​ശ​ക്തി​ക​ൾ. സൈ​നി​ക ന​ട​പ​ടി നേ​രി​ടു​ന്ന​തി​നേ​ക്കാ​ൾ ഇ​റാ​ൻ ഒ​രു ച​ർ​ച്ച​യ്ക്കു ത​യാ​റാ​കാ​നാ​ണ് സാ​ധ്യ​ത​യെന്നു യു​എ​സ് പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്രതീക്ഷ പ്ര​ക​ടി​പ്പി​ച്ചു.

ആണവപദ്ധതികൾ ഇറാൻ അവസാനിപ്പിക്കണമെന്നതാണ് അമേരിക്ക ചർച്ചയ്ക്കായി മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. അതേസമയം, പ്ര​തി​രോ​ധ-​മി​സൈ​ൽ ശേ​ഷി​ക​ൾ ഒ​രി​ക്ക​ലും ച​ർ​ച്ചാ​വി​ഷ​യ​മാ​ക്കി​ല്ലെ​ന്ന് ഇറാനും തങ്ങളുടെ നി​ല​പാ​ട് ക​ർ​ക്ക​ശ​മാ​ക്കി​യി​ട്ടു​ണ്ട്.

വൈ​റ്റ് ഹൗ​സി​ൽ മാ​ധ്യ​മങ്ങളോടു സം​സാ​രി​ക്ക​വേ​യാ​ണ് ട്രം​പ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​റാ​നു ച​ർ​ച്ച​ക​ൾ​ക്കാ​യി സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ, അ​ത് എ​പ്പോ​ഴാ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

“യു​ദ്ധ​ക്ക​പ്പ​ലു​ക​ളു​ടെ വ്യൂ​ഹം ഇ​പ്പോ​ൾ ഇ​റാ​നു നേ​രെ നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​റാ​ൻ ഒ​രു ക​രാ​റി​നു ത​യാ​റാ​കു​മെന്നു ഞാ​ൻ ക​രു​തു​ന്നു. ക​രാ​ർ ന​ട​ന്നാ​ൽ ന​ല്ല​ത്, ന​ട​ന്നി​ല്ലെ​ങ്കി​ൽ എ​ന്തു സം​ഭ​വി​ക്കു​മെ​ന്നു ലോ​കം കാ​ണും…’ ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​തി​ന​കംത​ന്നെ യു​എ​സ് വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ യു​എ​സ്എ​സ് എ​ബ്ര​ഹാം ലി​ങ്ക​ൺ മി​ഡി​ൽ ഈ​സ്റ്റി​ൽ എ​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​മേ​രി​ക്ക​യു​മാ​യു​ള്ള സം​ഘ​ർ​ഷം കൊ​ടു​മ്പി​രി​ക്കൊ​ള്ളു​ന്ന​തി​നി​ടെ ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത ദേ​ശീ​യ സു​ര​ക്ഷാ സ​മി​തി സെ​ക്ര​ട്ട​റി അ​ലി ലാ​രി​ജാ​നി മോ​സ്കോ​യി​ൽ റ​ഷ്യ​ൻ പ്ര​സി​ഡന്‍റ് വ്ലാ​ഡി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ൻ റ​ഷ്യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യാ​ണ് സൂ​ച​ന. തു​ർ​ക്കി​യും സ​മാ​ന​മാ​യ മ​ധ്യ​സ്ഥനീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *