വാഷിങ്ടന്‍: വളരെ നീണ്ട കാലത്തേക്ക് വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നതിനു പകരം ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കായി അമേരിക്കക്കാരെ പരിശീലിപ്പിക്കുന്നതിനായി കുറച്ചു കാലത്തേക്ക് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതാണ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. അമേരിക്കയിലെ ചില മേഖലകളിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്് വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് വിശദീകരണം നല്‍കുകയായിരുന്നു ട്രഷറി സെക്രട്ടറി.
അമേരിക്കയുടെ വിവിധ ഉല്‍പാദന മേഖലകള്‍ ശക്തിപ്പെടുത്തുന്നതിനായി വിജ്ഞാന കൈമാറ്റത്തിനുള്ള ശ്രമമാണ് പുതിയ കുടിയേറ്റ നയത്തിലൂടെ ട്രംപ് ഉദ്ദേശിക്കുന്നതെന്ന് ഫോക്‌സ് ന്യൂസിന്റെ ബ്രയാന്‍ കില്‍മീഡ് കരുതുന്നു. പതിറ്റാണ്ടുകളായി ഔട്ട്‌സോഴ്‌സിങ് നടത്തുക മാത്രം ചെയ്തിരുന്ന യുഎസ് ഉല്‍പാദന മേഖല പുനര്‍നിര്‍മിക്കുകയാണ് ട്രംപിന്റെ പുതിയ സമീപനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കക്കാരെ പരിശീലിപ്പിക്കുന്നതിനു മാത്രമായി അഞ്ചോ ആറോ വര്‍ഷത്തേക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരുന്നതിനാണ് ട്രംപ് ഉദ്ദേശിക്കുന്നത്. പരിശീലനം നല്‍കി കഴിഞ്ഞാല്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് സ്വന്തം രാജ്യത്തിലേക്കു മടങ്ങിപ്പോകാം, അപ്പോഴേക്കും പരിശീലും സിദ്ധിച്ച യുഎസിലെ തൊഴിലാളികള്‍എല്ലാ കാര്യങ്ങളും ചെയ്യാന്‍ പ്രാപ്തരായിട്ടുണ്ടാകും. കില്‍മീഡ് പറഞ്ഞു.

