വൈറ്റ് ഹൗസിന് സമീപത്തെ വെടിവെപ്പ്: മൂന്നാംലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിര്‍ത്തലാക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: മൂന്നാംലോക രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം പൂര്‍ണമായി നിര്‍ത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.പൗരന്‍മാരല്ലാത്തവര്‍ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്സിഡികളും അവസാനിപ്പിക്കും.ആഭ്യന്തര സമാധാനത്തിന് തുരങ്കംവെക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കുമെന്നും സുരക്ഷാ ഭീഷണി സൃഷ്ടിക്കുകയോ പാശ്ചാത്യ നാഗരികതയുമായി പൊരുത്തപ്പെടാത്തതോ ആയ ഏതൊരു വിദേശ പൗരനെയും നാടുകടത്തുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെപ്പില്‍ ഒരു നാഷണല്‍ ഗാര്‍ഡ് അംഗം കൊല്ലപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ആക്രമണം നടക്കുമ്പോള്‍ അദ്ദേഹം ഫ്ളോറിഡയിലായിരുന്നു.അക്രമി വലിയ വില കൊടുക്കേണ്ടിവരുമെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.

അഫ്ഗാന്‍ വംശജനായ റഹ്‌മാനുല്ല ലഖന്‍വാള്‍ ആണ് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.അഫ്ഗാന്‍ യുദ്ധകാലത്ത് യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് റഹ്‌മാനുള്ള.ബൈഡന്‍ ഭരണകൂടമാണ് അഫ്ഗാന്‍ യുദ്ധത്തില്‍ സഹായിച്ചവര്‍ പൗരത്വം കൊടുക്കാന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *