അഡ്ലെയ്ഡ് ബൊട്ടാണിക് ഗാര്‍ഡനിലെ അപൂര്‍വ്വ ശവപുഷ്പം കാണാന്‍ വന്‍ ജനത്തിരക്ക്

അഡ്ലെയ്ഡ് ബൊട്ടാണിക് ഗാര്‍ഡനിലെ ബിസെന്റേനിയല്‍ കണ്‍സര്‍വേറ്ററിയില്‍ ‘സ്‌മെല്ലാനി'(Smellanie) എന്ന് പേരിട്ടിരിക്കുന്ന അപൂര്‍വ്വമായ ഒരു ശവപുഷ്പം ഈ ആഴ്ച വിരിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്തോനേഷ്യയിലെ സുമാത്രന്‍ ദ്വീപുകളില്‍ കാണപ്പെടുന്ന ഈ സസ്യം (Amorphophallus titanum), ചീഞ്ഞഴുകിയ മാംസത്തിന്റേതിന് സമാനമായ രൂക്ഷഗന്ധം പുറപ്പെടുവിക്കുന്നതിനാലാണ് ‘കോര്‍പ്‌സ് ഫ്‌ലവര്‍’ എന്ന് വിളിക്കപ്പെടുന്നത്.

ഏതാണ്ട് 1.5 മീറ്റര്‍ ഉയരമുള്ള ഈ ചെടി വിരിഞ്ഞു കഴിഞ്ഞാല്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ മാത്രമേ ആ ഗന്ധം നിലനില്‍ക്കുകയുള്ളൂ.വംശനാശഭീഷണി നേരിടുന്ന ഈ ചെടിയെ സംരക്ഷിക്കുന്നതിനുള്ള ദീര്‍ഘകാല ശ്രമങ്ങളുടെ ഭാഗമായി 2006-ല്‍ ലഭിച്ച വിത്തുകളില്‍ നിന്നാണ് ഇത് വളര്‍ത്തിയെടുത്തത്.2021-ന് ശേഷം ഇത് രണ്ടാം തവണയാണ് ഈ സസ്യം പുഷ്പിക്കുന്നത്.ഈ അപൂര്‍വ്വ പ്രതിഭാസം കാണാന്‍ ആയിരക്കണക്കിന് സന്ദര്‍ശകര്‍ എത്തുമെന്നാണ് അധികൃതര്‍ കരുതുന്നത്.പൂവ് വിരിയുന്ന ദിവസങ്ങളില്‍ കണ്‍സര്‍വേറ്ററിയിലേക്ക് പ്രവേശനം സജന്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *