അമൃത് ഉദ്യാൻ ഇന്ന് മുതിർന്ന പൗരന്മാർക്കായി മാത്രം തുറക്കും

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ പ്രശസ്തമായ അമൃത് ഉദ്യാൻ ഇന്ന് മുതിർന്ന പൗരന്മാർക്ക് മാത്രമായി സന്ദർശനാനുമതി നൽകും. കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഈ പ്രത്യേക സന്ദർശനം സംഘടിപ്പിക്കുന്നത്.മുതിർന്ന പൗരന്മാരെ സാമൂഹികവും വിനോദപരവുമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. വിവിധ സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, ഡൽഹി പോലീസിലെ സീനിയർ സിറ്റിസൺ സെൽ എന്നിവയുടെ സഹകരണത്തോടെയാണ് മന്ത്രാലയം ഈ സന്ദർശനം ഒരുക്കുന്നത്. മുതിർന്ന പൗരന്മാരുടെ സന്ദർശനം സുഗമമാക്കുന്നതിനായി പ്രത്യേക ഗതാഗത സൗകര്യങ്ങളും മറ്റ് ആവശ്യമായ ക്രമീകരണങ്ങളും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *