58 വർഷം മുമ്പ് പ്രസിദ്ധീകരിച്ചു തുടങ്ങിയ സാഹിത്യേതിഹാസം

ഒ.വി.വിജയന്റെ ‘മാസ്‌റ്റർപീസ്’ ‘

ഖസാക്കിന്റെ ഇതിഹാസം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ

ഖണ്ഡ:ശ പ്രസിദ്ധീകരിച്ചുതുടങ്ങിയത്

58 വർഷം മുൻപ് ഇതേ ദിവസം…

ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ എന്ന

ഒ.വി.വിജയൻ ….

മലയാള നോവൽ സാഹിത്യത്തിലെ ആധുനികതയുടെ

” ഇതിഹാസം”

1968 ജനുവരി 28 മുതൽ…. 28 ആഴ്ചകളിലായി …

മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ

ഏറ്റവും മികച്ച കൃതികളിൽ ഒന്നായി

ഖസാക്കിൻ്റെ ഇതിഹാസം കണക്കാക്കുന്നതിൽ ‘

അതിൽ അടങ്ങിയിരിക്കുന്ന

“ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം ” –

അത് അത്ര വലുതാണ്.

പാലക്കാട്ടെ തസ്രാക്ക് എന്ന സ്ഥലത്തെ

ഗ്രാമീണപശ്ചാത്തലങ്ങൾ ,

എഴുത്തുരീതി, ഘടന , ഭാഷ,

ഇതെല്ലാം അന്നുവരെയുണ്ടായിരുന്ന സാഹിത്യസങ്കൽപ്പങ്ങളെ

മാറ്റിമറിച്ചു എന്നുവേണം പറയാൻ

അതേ….അന്ന് വരെ മലയാളി പരിചയിച്ചിട്ടില്ലാത്ത പുതിയൊരുതരം ഭാഷ.

മലയാളികളുടെ വായനസംസ്കാരത്തെ

മാറ്റിമറിച്ച പുതിയ തുടക്കം….

അപരിചിതമായ വാക്കുകളും ശൈലിയും .

അന്നുവരെ മലയാളികൾ

കണ്ടതിൽനിന്നും വേറിട്ട വായനഅനുഭവവും …

* അപ്പുക്കിളി ; അള്ളാപ്പിച്ച മൊല്ലാക്ക

തുടങ്ങിയ കഥാപാത്രസൃഷ്ടിയ്ക്ക്

എ.എസ്.നായർ രേഖാചിത്രം നൽകി …

അത്തിപ്പറ്റ ശിവരാമൻ നായർ എന്ന

എ.എസ്. നായർ ഓരോ ലക്കത്തിനും

മികവുറ്റ രേഖാ ചിത്രങ്ങൾ നൽകി .

ഈ നോവലിസ്റ്റിന്റെ മനസ്സിനോടൊപ്പം സഞ്ചരിച്ചു …

1969 – ൽ തൃശൂരിലെ കറന്റ് ബുക്സ്

ആദ്യമായി ഇത് പുസ്തകമായും പ്രസിദ്ധീകരിച്ചു…

1990 ആഗസ്റ്റ് (First Edition) മുതൽ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചു

തുടങ്ങി.

അരനൂറ്റാണ്ടിനിടയിൽ മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ളകൃതികളിൽ

ഏറ്റവുംമികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന

സർഗസൃഷ്ടി…

ഖസാക്കിന് മുൻപും പിൻപും എന്ന് മലയാള സാഹിത്യത്തെ

അടയാളപ്പെടുത്തിയ കൃതി .

കാഴ്ചയിൽ ചെറുതെങ്കിലും പുസ്തക ഷെൽഫിലെ

ഏറ്റവും വലിയകൃതി എന്ന സംതൃപ്തിയാണ്

ഓരോ പുസ്തകപ്രേമികളുടേയും മനസ്സിൽ ഖസാക്കിനുള്ള സ്ഥാനം.

ആഴ്ചപ്പതിപ്പിലെ അന്നത്തെ വര…

( കുറിപ്പും ചിത്രവും… ശേഖരത്തിൽ നിന്നും )

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Leave a Reply

Your email address will not be published. Required fields are marked *