രാജ്യസഭാ എം.പിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി ടി ഉഷയുടെ ഭർത്താവ് വി . ശ്രീനിവാസൻ (63) അന്തരിച്ചു.
ഇന്നലെ രാത്രി 12.30 ഓടെ തിക്കോടിയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പെരുമാൾ പുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കോഴിക്കോട് വെങ്ങാലി സ്വദേശിയാണ് ശ്രീനിവാസൻ. സിഐഎസ്എഫിൽ ഇൻസ്പക്ടർ ആയിരുന്നു.
പി.ടി ഉഷ സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല.പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിലാണുള്ളത്.
സംസ്കാരം വൈകീട്ട് 4 മണി പയ്യോളിയിലെ വീട്ടുവളപ്പിൽ
ഡോ. ഉജ്ജ്വൽ വിഘ്നേഷ് ആണ് മകൻ.

