ഓണാട്ടുകര സാഹിത്യകാരന്മാർ
എന്നറിയപ്പെടുന്നവർ ധാരാളം,
എന്നാൽ,
അതിൽ പ്രധാനി
പി.പത്മരാജനും ‘
ഇന്ന്
35 -ാം ചരമവാർഷിക ദിനം
മലയാളികളുടെ മനസ്സിൽ നൊൾസ്റ്റാൾജിയയുടെ കഥക്കൂട്ടുകൾ
കൊണ്ട് മനോഹരമായ സിനിമകൾ
ചമച്ച ചലച്ചിത്രകാരൻ ;
എഴുത്തുകാരൻ
എന്നീ
നിലകളിൽ ശ്രദ്ധേയനായ
പ്രിയപ്പെട്ട
പത്മരാജൻ
കാലയവനികയ്ക്കുള്ളിൽമറഞ്ഞിട്ട്
ഇന്ന്
മൂന്നരപ്പതിറ്റാണ്ട് തികയുന്നു .
1991 ജനുവരി 23 –
പെരുവഴിയമ്പലം
മുതൽ
ഞാൻ ഗന്ധർവ്വൻ വരെ
പതിനെട്ടു
മികച്ചചിത്രങ്ങൾ ……
മറ്റു സംവിധായർക്കുവേണ്ടി
രചനനിർവ്വഹിച്ചവ വേറെയും ..
ഭരതൻ ,
ഐ.വി.ശശി,
കെ.എസ്. സേതുമാധവൻ
കെ.ജി.ജോർജ് ,
മോഹൻ ,
എൻ.ശങ്കരൻ നായർ ,
ജോഷി
തുടങ്ങിയവർക്ക് …
കൂടാതെ
നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം’
എന്ന കെ.കെ.സുധാകരന്റെ
നോവലിനെ ആസ്പദമാക്കിഎടുത്ത “
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളും ,
” നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം.
അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂവിടരുകയും
മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.:
അവിടെ വച്ച് ഞാൻ നിനക്കെൻ്റെ പ്രേമം തരും.”
ഗന്ധർവ്വ സ്പർശമേറ്റ
ചിത്രീകരണം കൊണ്ട് മികവുറ്റതായ ചിത്രം.’….
എന്റെ സുഹൃത്തുകൂടിയായിരുന്ന
സുധാകർ മംഗളോദയം ,
സുധ പി.നായർ എന്ന പേരിൽ എഴുതിയ ശിശിരത്തിലെ ഒരു പ്രഭാതത്തിൽ എന്ന
റേഡിയോ നാടകത്തെ
ആസ്പദമാക്കിയെടുത്ത
കരിയിലക്കാറ്റു പോലെ എന്ന ചിത്രവും ,
മാന്ത്രിക സ്പർശം കൊണ്ട് മികച്ച
ഒരു കുറ്റാന്വേഷണ ചിത്രമായിമാറി.
*ഞാൻ താമസിക്കുന്ന വീടിന്റെ മുന്നൂറു മീറ്ററിനകലെ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി തിരക്കഥയെഴുതിയ
“ഇതാ ഇവിടെവരെ ” എന്ന ചിത്രവും
ഇവിടെ പ്രത്യേകം പരാമർശിക്കുന്നു ….
ഇതിലേ കഥാപാത്രങ്ങളും വീടിന് അടുത്തുള്ളവർ :ചെട്ടികുളങ്ങരയിൽ നടന്ന
ഒരു കൊലപാതകമാണ്
കഥയ്ക്കു പ്രചോദനമായത്.
ഇതൊക്കെയാണെങ്കിലും
#തൂവാനത്തുമ്പികൾ എന്ന ചിത്രത്തെ
പ്രത്യേകം പരാമർശിക്കാതെ വയ്യ.
നമുക്കൊരു നാരങ്ങാവെള്ളങ്ങട് കാച്യാലോ … ‘ഈ ഡയലോഗ്കേട്ടാൽ്
തൂവാനത്തുമ്പികൾ എന്ന ചിത്രം
ഏവരുടേയും
മനസ്സിലേക്കോടിയെത്തുന്നില്ലേ..!
പത്മരാജന്റെ മികച്ച ചിത്രങ്ങളിലൊന്നായ തൂവാനത്തുമ്പികൾ ഒന്നാം രാഗം പാടിക്കൊണ്ട് പുറത്തുവന്നത് ഒരു ജലൈ 31നായിരുന്നു.
1987 ജൂലൈ 31 ന് ‘
പത്മരാജന്റെ
ഉദകപ്പോള എന്ന കഥയെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം..
മേഘം പൂത്തുതുടങ്ങി ….
ഒന്നാം രാഗം പാടി
എന്നീ ഗാനങ്ങൾ കൊണ്ടും ശ്രദ്ധേയമായ
ഈ ചിത്രത്തിൽ മോഹൻലാൽ ; സുമലത ; പാർവ്വതി ; അശോകൻ എന്നിവർ അഭിനയിച്ചു …
നഗരത്തിന്റെയും നാട്ടിൻ പുറത്തിേന്റേയും വ്യത്യസ്ഥ മുഖമുള്ള ജയകൃഷ്ണൻ..
ഒപ്പം ക്ലാരയും….

ശ്രീകുമാരൻ തമ്പി സാറിന്റെ വരികൾക്ക് പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ സംഗീതവും…
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോയിന്നലെ നീ
വടക്കുന്നാഥന്റെ മുമ്പിൽ
പാടിയതും രാഗം നീ തേടിയതും രാഗമാ
ദേവനുമനുരാഗിയാമമ്പലപ്രാവേ..
മേഘം പൂത്തു തുടങ്ങി
മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചിൻ പുതിയൊരു താളം
ആരാരെയാദ്യമുണർത്തി
ആരാരുടെ നോവു പകർത്തി
ആരാരെ ചിറകിലൊതുക്കി
അറിയില്ലല്ലോ.. അറിയില്ലല്ലോ…
അറിയില്ലല്ലോ…
നക്ഷത്രങ്ങളെ കാവൽ ;
ഉദകപ്പോള
മഞ്ഞുകാലംനോറ്റ കുതിര ;.
പ്രതിമയും രാജകുമാരിയും
തുടങ്ങി നിരവധി കൃത്രികൾ ..
നക്ഷത്രങ്ങളേ കാവൽ എന്ന കൃതിയ്ക്ക് സാഹിത്യ അക്കാദമി അവാർഡും …
നാൽപ്പത്തിയഞ്ചാമത്തെ വയസ്സിൽ
ഈ പ്രതിഭയെ നമുക്ക് നഷപ്പെട്ടപ്പോൾ
അത് മലയാള സിനിമയ്ക്കും മലയാള സാഹിത്യത്തിനും സംഭവിച്ച
ഒരു തീരാനഷ്ടമായി
ഇന്നും അവശേഷിക്കുന്നു..
47 വയസ്സിലെ വയലാർ ,
48-ാം വയസ്സിൽ ഗിരീഷ് പുത്തഞ്ചേരി
54-ൽ ലോഹിതദാസ്,
ഈ നഷ്ടവും ഇത്തരുണത്തിൽ ഓർത്തു പോകുന്നു ….
മികച്ച കഥയും തിരക്കഥയും
ഗാനങ്ങളുമൊരുക്കിയവർ.
തന്റെ കഥകളിൽ ഓണാട്ടുകരയുടെ ചിത്രം വരച്ചുകാട്ടിയ മുതുകുളംകാരാ …
അങ്ങയ്ക്ക് ഈ ഒണാട്ടുകരക്കാരന്റെ
പ്രണാമം….
(കുറിപ്പും ചിത്രവും ശേഖരത്തിൽ നിന്നും )
വിജയൻ ന്യൂസ്പ്രിൻ് നഗർ.


