ശങ്കരാഭരണം വിശ്വനാഥൻ വിടവാങ്ങിയിട്ട് മൂന്നു വർഷം

‘രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, മൂന്ന് ഫിലിംഫെയർ അവാർഡ് സൗത്ത്, മികച്ച ഫീച്ചർ ഫിലിമിനുള്ള നന്ദി അവാർഡ് (വെങ്കലം) എന്നിവ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. സി‌എൻ‌എൻ‌-ഐ‌ബി‌എന്റെ എക്കാലത്തെയും മികച്ച 100 ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ‌ ഈ ചിത്രം പട്ടികപ്പെടുത്തിയിട്ടുണ്ട്.’ ഉൾപ്പെടെ നല്ല സിനിമകൾ സംവിധാനം ചെയ്ത ചരിത്ര പുരുഷനാണ് ഓർമ്മയായി…. ‘ശങ്കരാഭരണം’ എന്ന ഒറ്റച്ചിത്രം മതി കെ. വിശ്വനാഥ് എന്ന സംവിധായകനെ എന്നെന്നും ഓർക്കാൻ. ‘സാഗരസംഗമം’ സിനിമയും ഇദ്ദേഹത്തിന്റേതാണ്. സംവിധായകൻ എന്നതിനു പുറമെ ഇദ്ദേഹം, ഒരു അഭിനേതാവ് കൂടിയായിരുന്നു.

2017-വർഷം കെ. വിശ്വനാഥ്, ചലച്ചിത്ര രംഗത്ത് ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ‘ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ്’ നേടി.

സംഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ട് അദ്ദേഹം സംവിധാനം ചെയ്ത ഈ സിനിമ (‘ശങ്കരാഭരണം’) ഇരുകൈയും നീട്ടിയാണ് ഇന്ത്യൻ സിനിമ ലോകം സ്വീകരിച്ചത്. (കേരളത്തിൽ ഈ സിനിമ കേരളത്തിൽ 400 ദിവസത്തോളം നിറഞ്ഞ തിയേറ്ററുകളിൽ പ്രദർപ്പിച്ചതായി കേട്ടിട്ടുണ്ട്‌.) തെലുങ്കിലെ തട്ടുപൊളിപ്പൻ വാണിജ്യസിനിമകൾക്ക് ഇടയിൽ ‘ശങ്കരാഭരണം’ത്തിന് വൻ വിജയം നേടാൻ കഴിഞ്ഞതോടെ കാഴ്ചയുടെ നിലവാരം ഉയർത്താനും അത്തരത്തിലുള്ള നല്ല സിനിമകളിലേക്ക് സംവിധായകരുടെ ക്യാമറ തിരിയുകയും ചെയ്തു.

‘സാഗരസംഗമം’ (1983 ജൂൺ 3) ആകട്ടെ നൃത്ത പ്രധാനമായിരുന്നു; മുൻ സിനിമയോളം ഇല്ലെങ്കിലും ഇതും വൻ വിജയം വരിച്ചു; കമൽ ഹാസന് വലിയ ഹൈപ്പ് ലഭിക്കുകയും ചെയ്തു. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ (സംഗീതത്തിനും ഗായകനും), മൂന്ന് ഫിലിംഫെയർ അവാർഡ് സൗത്ത്, മികച്ച ഫീച്ചർ ഫിലിമിനുള്ള നന്ദി അവാർഡ് (വെങ്കലം) എന്നിവ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. സി‌എൻ‌എൻ‌-ഐ‌ബി‌എന്റെ എക്കാലത്തെയും മികച്ച 100 ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ‌ ഈ ചിത്രം പട്ടികപ്പെടുത്തിയിട്ടുണ്ട്.

തമിഴിലേക്കും മലയാളത്തിലേക്കും ഡബ്ബ് ചെയ്ത ഈ തെലുങ്ക് ചിത്രം യഥാക്രമം ‘സലങ്കൈ ഒലി’, ‘സാഗര സംഗമം’ എന്നീ പേരുകളിൽ റിലീസ് ചെയ്തു. മൂന്ന് പതിപ്പുകളിലും കമൽ ഹാസൻ ശബ്ദം നൽകിയിരുന്നു.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ റെപ്പല്ലയിലാണ് വിശ്വനാഥ് ജനിച്ചത്; 1930 ഫെബ്രുവരി 19-ന്. നടൻ ചന്ദ്രമോഹൻ, ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം, ഗായിക എസ്.പി.ശൈലജ എന്നിവർ അദ്ദേഹത്തിൻ്റെ കസിൻസ് ആയിരുന്നു.

വിശ്വനാഥ് ഗുണ്ടൂർ ഹിന്ദു കോളേജിൽ ഇൻ്റർമീഡിയറ്റ് പഠിച്ചു; ആന്ധ്രാ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എസ്‌സി. ബിരുദവും നേടി.

മദ്രാസിലെ വാഹിനി സ്റ്റുഡിയോയിൽ സൗണ്ട് റെക്കോഡിസ്റ്റായിട്ടായിട്ടാണ് കെ. വിശ്വനാഥന്റെ (കസിനഡുനി വിശ്വനാഥ്) കരിയറിന്റെ തുടക്കം. പിന്നീട് സിനിമാ സംവിധാനത്തിലേക്ക് തിരിഞ്ഞു. അദുർത്തി സുബ്ബറാവു, കെ. രാംനോത്ത് എന്നിവരുടെ കീഴിൽ പ്രവർത്തിച്ച അദ്ദേഹം സംവിധായകരായ കെ. ബാലചന്ദറിന്റെയും ബാപ്പുവിന്റെയും അസിസ്റ്റന്റായും പ്രവർത്തിച്ചിട്ടുണ്ട്.

സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത് 1965-ൽ പുറത്തിറങ്ങിയ ‘ആത്മഗൗരവ’ ത്തിലൂടെയാണ്. ആ വർഷത്തെ മികച്ച ഫീച്ചർ ഫിലിമിനുള്ള നന്ദി അവാർഡ് ചിത്രത്തിന് ലഭിച്ചു. 1975-ൽ ‘സർഗ്ഗം’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും കടന്നുചെന്നു.

1995-ല്‍ പുറത്തിറങ്ങിയ ശുഭ സങ്കല്‍പം എന്ന ചിത്രത്തിലൂടെയാണ് വിശ്വനാഥ് ആദ്യമായി അഭിനയിച്ചത്. വജ്രം, കാളിസുന്ദം രാ, നരസിംഹ നായിഡു, സീമ സിംഹം, നുവ് ലെക നേനു ലെനു, സന്തോഷം, ലാഹിരി ലാഹിരി ലാഹിരിലോ, ടാഗോര്‍, യാരടി നീ മോഹിനി, രാജപട്ടൈ, ലിംഗ, ഉത്തമ വില്ലന്‍ തുടങ്ങിയ തെലുങ്ക്, തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു

1981-ൽ ഫ്രാൻസിലെ ബെസാനോൺ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തെ ‘പ്രൈസ് ഓഫ് ദ പബ്ലിക്’ നൽകി ആദരിച്ചിരുന്നു.അഞ്ച് ദേശീയ അവാര്‍ഡുകള്‍, ആറ് സംസ്ഥാന നന്ദി അവാര്‍ഡുകള്‍, പത്ത് സൗത്ത് ഇന്ത്യന്‍ ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ഒരു ബോളിവുഡ് ഫിലിംഫെയര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. ഇന്ത്യന്‍ സിനിമയിലെ പരമോന്നത സിനിമാ പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് (2017), പദ്മശ്രീ (1992) എന്നിവ നല്‍കി രാജ്യം ആദരിച്ചു.

2023 ഫെബ്രുവരി 2-ന് അർദ്ധരാത്രിയോടെ കെ. വിശ്വനാഥൻ അന്തരിച്ചു; 92 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഭാര്യ: കെ.ജയലക്ഷി; മക്കൾ: പത്മാവതി ദേവി, നാഗേന്ദ്രനാഥ്, രവീന്ദ്രനാഥ്.

സിനിമകൾ: ആത്മഗൗരവം, ശങ്കരാഭരണം, സപ്തപതി, സ്വർണകമലം, സ്വാതി മുത്തയ്യം, ശ്രുതിലയലു, സാഗരസംഗമം, സ്വയംക്രുശി, ഓ സീത കഥ, ജീവന ജ്യോതി, സീതാലക്ഷ്മി, ഭരതം, സുബോധയം, സുഭലേഖ, ജനനി ജന്മഭൂമി, ധനവാൻ, ശുഭസങ്കല്പം, സ്വരാഭിഷേകം, ഈശ്വർ, ശുഭപ്രദം, ശുഭ്കാമ്ന (ഹിന്ദി), കാംചോർ(ഹിന്ദി), സുർ സംഗമം(ഹിന്ദി), സൻജോഗ്(ഹിന്ദി), സർഗം (ഹിന്ദി).വിടവാങ്ങിയിട്ട് മൂന്നു വർഷം.

(കടപ്പാട് : ഓൺലൈൻ വാർത്താ പോർട്ടൽ; മറ്റ് സ്രോതസുകൾ)

ആർ. ഗോപാലകൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *