മലയാള സാഹിത്യത്തിലെ
വേറിട്ട രചനാശൈലി :
അതേ…
വി.കെ.എൻ. എന്ന മൂന്നക്ഷരത്തിൽ
പ്രസിദ്ധനായ
വടക്കേ കൂട്ടാല നാരായണൻകുട്ടി നായർക്ക് സ്വന്തമായത്…..
പയ്യൻ
ചാത്തൻസ്
ഹാജ്യാര്
നാണ്വാര്
ജനറൽ ചാത്തൻസ്
പിതാമഹൻ
പെൺപട ….

ഹാസ്യ രചനകൾക്കൊണ്ട്
മലയാളിയെ ചിരിപ്പിക്കുകയും
ചിന്തിപ്പിക്കുകയും ചെയ്യുന്നതിൽ
പ്രത്യേകത രചനാരീതിയും
വാക്കുകളുടെ വിന്യാസവും
വി.കെ. എന്നെ
വ്യത്യസ്തനാക്കി. ‘
ഇതിന് സമാനമായ
ഒരു എഴുത്തുകാരനെ
നമുക്ക്
മലയാള സാഹിത്യത്തിൽ
കണ്ടെത്താൻ കഴിയില്ല !
കഥയും നോവലുകളുമായി
ഇരുപത്തഞ്ചിലേറെ കൃതികൾ !
മൂർച്ചയേറിയ നർമ്മവും
മറ്റാർക്കും അനുകരിക്കാൻ പറ്റാത്ത
രചനയിലെ സവിശേഷതയും കൊണ്ട്
മലയാള സാഹിത്യത്തിൽ
അടയാളപ്പെടുത്തിയ
ഈ തിരുവില്വാമലക്കാരൻ ,
ഓർമ്മയായിട്ട്
ഇന്ന്
22 വർഷം :
പ്രണാമം
ചിത്രവും –
കുറിപ്പും –
ശേഖരത്തിൽ
നിന്നും –
വിജയൻ ന്യൂസ്പ്രിന്റ് നഗർ

