ഇന്ത്യയിൽ പ്രവർത്തിച്ചു വന്നിരുന്ന ബ്രിട്ടീഷ് പത്രപ്രവർത്തകൻ മാർക്ക് ടുളി (Mark Tully) ഇന്ന് മാർക്സ് ആശുപത്രിയിൽ അന്തരിച്ചു എന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് പറഞ്ഞു. ടുളിക്ക് 90 വയസ്സായിരുന്നു. BBC ഡൽഹി ബ്യൂറോ ചീഫായിരുന്നു.
ഇദ്ദേഹം കുറച്ചുകാലമായി അസുഖബാധിതനായിരുന്നു,
കഴിഞ്ഞ ഒരാഴ്ചയായി ന്യൂഡൽഹി സാകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുതിർന്ന പത്രപ്രവർത്തകനും ടുളിയുടെ അടുത്ത സുഹൃത്തുമായ സതീഷ് ജേക്കബ് ആണ് ഈ വിവരം വെളിപ്പെടുത്തിയത്.
ഇരുപത്തിരണ്ട് വർഷത്തോളം ബി.ബി.സിയുടെ ഡൽഹി ബ്യൂറോ ചീഫായി വില്യം മാർക്ക് ടുളി ജോലിചെയ്യുകയുണ്ടായി. തെക്കനേഷ്യയിലെ പ്രധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് തന്റെ ജോലിയുടെ കൂടുതൽ കാലവും ടളി ചെലവഴിച്ചത് ഇന്ത്യയിൽ തന്നെയായിരുന്നു.
മാർക് ടുളി, 1964 ലാണ് ബി.ബി.സിയുടെ ഇന്ത്യൻ കാര്യങ്ങൾക്കായുള്ള ലേഖകനാവുന്നത്. ഇന്ത്യാ പാക്ക് അതിർത്തിപ്രശ്നമായാലും കൊൽക്കത്ത തെരുവിലെ യാചകരെ കുറിച്ചാണങ്കിലും ഭോപ്പാൽ വാതക ദുരന്തമായാലും ബാബരി മസ്ജിദ് ധ്വംസനമായാലും അവയിലെല്ലാം അദ്ദേഹത്തിന്റെ റിപ്പോർട്ടിംഗ് ഉപഭൂഗണ്ഡത്തെ കുറിച്ചുള്ള വേറിട്ട ഉൾക്കാഴ്ച നൽകുന്നതായിരുന്നു.1992-ൽ പത്മശ്രീയും 2005 ൽ പത്മഭൂഷണും നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ബ്രിട്ടീഷ് സർക്കാർ നൈറ്റ് ഹുഡ് (സർ പദവി – 2002) നല്കിയും ഇദ്ദേഹത്തെ ആദരിച്ചു.
ഇന്ത്യയോടുള്ള മാർക് ടുളിയുടെ മതിപ്പ് തന്റെ ഗ്രന്ഥങ്ങളിൽ നിറഞ്ഞ് നിൽക്കുന്നു. ബാബരി മസ്ജിദ് ധ്വംസനവും അയോധ്യയിലെ കലാപവുമന്വേഷിച്ച ലിബർഹാൻ കമ്മീഷൺ മാർക് ടുളിയെ സാക്ഷിയായി വിസ്തരിക്കുകയുണ്ടായിട്ടുണ്ട്.
ചില അഭിപ്രായ വ്യത്യാസങ്ങൾ കാരണം 1997 ൽ മാർക് ടുളി ബി.ബി.സി വിടുകയായിരുന്നു.

ആർ. ഗോപാലകൃഷ്ണൻ

