ന്യൂ സൗത്ത് വെയ്ല്‍സിലെ ലേക്ക് കാര്‍ഗെല്ലിഗോ ടൗണില്‍ നടന്ന വെടിവെപ്പില്‍ ഒരു ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു.മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കൊലയാളി ഒളിവിലാണെന്നും പ്രദേശവാസികള്‍ വീടിന് പുറത്തിറങ്ങരുതെന്നും പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതൊരു കുടുംബവഴക്കിനെത്തുടര്‍ന്നുള്ള അക്രമമാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ മാസം സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിന്റെ ആഘാതത്തില്‍ നിന്നും രാജ്യം മുക്തമാകുന്നതിന് മുന്‍പേ ഉണ്ടായ ഈ സംഭവം ഓസ്ട്രേലിയയെ വീണ്ടും നടുക്കിയിരിക്കുകയാണ്. രാജ്യം ബോണ്ടി ബീച്ച് ഇരകള്‍ക്കായി ദേശീയ ദുഃഖാചരണം നടത്തുന്ന വേളയില്‍ തന്നെയാണ് ഈ പുതിയ ആക്രമണവും ഉണ്ടായത്.

