ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു; യുഎസ് ഭീഷണി നിലനിൽക്കെ സർവകലാശാലകളിൽ വിദ്യാർത്ഥി പ്രക്ഷോഭം

തെഹ്‌റാൻ: ഇറാനിൽ ഭരണകൂടത്തിനെതിരെയുള്ള ജനരോഷം വീണ്ടും ശക്തമാകുന്നു. ശനിയാഴ്ച രാജ്യത്തെ വിദ്യാർത്ഥികൾ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ മാസം നടന്ന വൻ പ്രതിഷേധ പ്രകടനങ്ങളെ സർക്കാർ അടിച്ചമർത്തിയതിനെത്തുടർന്ന് ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നത്.

ടെഹ്റാനിലെ പ്രശസ്തമായ ഷെരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ ഒത്തുകൂടി. “ഏകാധിപതിക്ക് മരണം” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രതിഷേധക്കാരും സർക്കാർ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

ജനുവരിയിൽ നടന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തെച്ചൊല്ലി തർക്കം നിലനിൽക്കുന്നു. സർക്കാർ 3,000 മരണങ്ങൾ സ്ഥിരീകരിച്ചപ്പോൾ, മനുഷ്യാവകാശ സംഘടനയായ ‘ഹരാന’ (HRANA) 7,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി അവകാശപ്പെടുന്നു. കൊല്ലപ്പെട്ടവരുടെ 40-ാം ഓർമ്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങുകളാണ് പിന്നീട് പ്രതിഷേധമായി മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *