ഡോ. ഉമര്‍ നബിയുടെ വീട് ഇടിച്ചു നിരത്തി സുരക്ഷാ സേന, ഇന്ത്യന്‍ മണ്ണിലെ ഭീകരപ്രവര്‍ത്തനത്തിനുള്ള താക്കീതെന്ന്

ശ്രീനഗര്‍: ഡല്‍ഹിയില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിക്ക് ഇനി വീടില്ല, അതിരുന്ന സ്ഥാനത്ത് ഇനി കോണ്‍ക്രീറ്റിന്റെയും തടിയുടെയും കൂമ്പാരം മാത്രം. ഇന്നലെ രാവിലെ സുരക്ഷാ സേന കാശ്മീര്‍ പുല്‍വാമയിലെ ഉമറിന്റെ വീട് ഇടിച്ചു നിരത്തുകയായിരുന്നു. ഇന്ത്യന്‍ മണ്ണില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള താക്കീത് എന്ന നിലയിലാണ് വീടു തകര്‍ത്തതെന്നാണ് അധികൃതര്‍ പറയുന്നത്.

സ്‌ഫോടനം നടത്തിയത് ഡോ. ഉമര്‍ തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ തെളിഞ്ഞതിനു പിന്നാലെയാണ് ഇയാളുടെ വീട് ഇടിച്ചു നിരത്താന്‍ സുരക്ഷാസേന തയ്യാറായത്. അന്താരാഷ്ട്ര ബന്ധമുള്ള തീവ്രവാദ പ്രവര്‍ത്തനമാണ് ഡല്‍ഹിയില്‍ നടന്നത് എന്നതിനും അന്വേഷണ സംഘത്തിനു തെളിവുകള്‍ കിട്ടിയിട്ടുണ്ട്. തുര്‍ക്കിയിലെ തീവ്രവാദ ഗ്രൂപ്പുകളുടെ പിന്തുണയിലാണ് ഡല്‍ഹിയിലെ സ്‌ഫോടനം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും എന്നു തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ നാലിടങ്ങളിലായി വന്‍തോതിലുള്ള സ്‌ഫോടനങ്ങള്‍ നടത്താനായിരുന്നു വൈറ്റ് കോളര്‍ തീവ്രവാദികള്‍ എന്നു കരുതുന്ന ഡോക്ടര്‍ സംഘം പദ്ധതിയിട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *