നവപുരം നൃത്ത, സംഗീത, നാടൻ കലാ പുരസ്കാരങ്ങൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ചെറുപുഴ: ലോകത്തിലാദ്യമായി ഗ്രന്ഥ പ്രതിഷ്ഠ നടത്തിയ നവപുരം മതാതീത ദേവാലയത്തിൽ ഏപ്രിൽ 25 മുതൽ മെയ് 3 വരെ നടക്കുന്ന മഹോത്സവത്തോടനുബന്ധിച്ച് നൽകപ്പെടുന്ന കേരളനൃത്തശ്രീ, കേരളസംഗീതശ്രീ പുരസ്കാരങ്ങൾക്കും നാടൻ കലാ പുരസ്കാരത്തിനും അപേക്ഷകൾ ക്ഷണിക്കുന്നു. നൃത്ത, സംഗീത, നാടൻ കലാ അവതരണ രംഗത്ത് പത്തുവർഷമെങ്കിലും പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ശാസ്ത്രീയ നൃത്താവതരണത്തിന്റെയോ ശാസ്ത്രീയ സംഗീതാവതരണത്തിന്റെയോ നാടൻ കലാ അവതരണത്തിന്റെയോ 10മിനിറ്റിൽ കവിയാത്ത വീഡിയോകൾ 8 6 0 6 7 8 4 2 3 7 എന്ന വാട്സ്ആപ്പ് നമ്പറിൽ അയക്കേണ്ടതാണ്. ലഭിക്കേണ്ട അവസാന തീയ്യതി മാർച്ച് 30. അനുബന്ധമായി മത്സരാർത്ഥികളുടെ വിലാസവും ഫോൺ നമ്പറും അടങ്ങിയ ബയോഡാറ്റയും അയക്കണം. വിശദവിവരങ്ങൾക്ക് 9 4 4 7 6 5 0 2 4 9 എന്ന നമ്പറിൽ വിളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *