യുഎസ് ഇറക്കുമതി തീരുവ കുറച്ചത് 229 കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്, മെച്ചം കിട്ടുക ഇന്ത്യയ്ക്ക്, 2.5 ബില്യണ്‍ ഡോളറിന്റെ മെച്ചം

വാഷിങ്ടന്‍: ആഭ്യന്തര പണപ്പെരുപ്പവും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിവിധ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെയും തീരുവ കുറയ്ക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഇന്ത്യന്‍ കയറ്റുമതി വിപണിക്ക് വലിയ തോതില്‍ ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയുടെ തീരുവകള്‍ വര്‍ധിപ്പിച്ച തീരുമാനം പ്രഖ്യാപിച്ചതു മുതല്‍ ഇന്ത്യന്‍ കാര്‍ഷിക മേഖല വലിയ തിരിച്ചടികള്‍ നേരിട്ടു വരികയായിരുന്നു.

കാപ്പി, തേയില, സീസണല്‍ പഴവര്‍ഗങ്ങള്‍, പരിപ്പ്, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങി ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന നിരവധി കാര്‍ഷികോല്‍പന്നങ്ങള്‍ തീരുവ നിര്‍ത്തലാക്കിയവയില്‍ ഉള്‍പ്പെടുന്നു. ആകെ 229 കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കമാണ് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് പിന്‍വലിച്ചിരിക്കുന്നത്. തീരുവ വര്‍ധനയോടെ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ പന്ത്രണ്ടു ശതമാനത്തിലധികമാണ് ഇടിഞ്ഞിരുന്നത്. ഇതുവഴി രണ്ടര ബില്യന്‍ ഡോളറിന്റെ കയറ്റുമതിയാണ് പുനരാരംഭിക്കാന്‍ സാധിക്കുകയെന്നു കണക്കാക്കിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *