ആശകൾ കുന്നോളം കൂട്ടി വെച്ചു
തീയായ് മാറി വെന്തുരുകി
കടലിലെ തിരമാല ആർത്തിരമ്പി
കണ്ടു ഞാൻ നിൻ കണ്ണുകളിൽ
മറക്കാതെ പാടി ഞാനും
മൗനാനുരാഗ പല്ലവികൾ
കാത്തിരിക്കാൻ ഇനി ഒന്നുമില്ല
ഓർത്തിരിക്കാൻ ബാക്കിയില്ല
മുന്നിലായി മരണത്തിൻ ഈരടികൾ
നിഴലായി നിറയുന്ന എന്നെ
നീയും മറക്കുന്നു പിന്നെ
പ്രിയമായിരുന്ന എന്നെ പിരിയാൻ തുടങ്ങുകയാണോ.?


