തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന.തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങള്‍ വേഗത്തിലാക്കി.നാളെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തും. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും.2021 ല്‍ ഏപ്രില്‍ ആറിനായിരുന്നു കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.മെയ് ആദ്യവാരം ഫല പ്രഖ്യാപനമുണ്ടാകും.
കേരളമടക്കം തെരഞ്ഞെ ടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍മാരുടെ യോഗമാണ് തിങ്കളാഴ്ച ഡല്‍ഹിയില്‍ നടക്കുന്നത്.സിഇഒക്ക് പുറമേ തെരഞ്ഞെടുപ്പ് സുരക്ഷ ചുമതലയുള്ള എ.ഡി.ജി.പിയും പങ്കെടുക്കും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടിങ് യന്ത്രങ്ങളുടെ സാങ്കേതിക പരിശോധന തുടങ്ങിയിട്ടുണ്ട്

