സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: പകുതിയിലധികം പോളിംഗ് രേഖപ്പെടുത്തി

തിരുവനന്തപുരം: കേരളത്തിൽ നടന്നു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം പകുതി പിന്നിട്ടു. രാവിലെ മുതൽ വോട്ടർമാരുടെ സജീവമായ പങ്കാളിത്തമാണ് പോളിംഗ് ബൂത്തുകളിൽ ദൃശ്യമാകുന്നത്. ഉച്ചകഴിഞ്ഞുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തെ പോളിംഗ് 50 ശതമാനം കടന്നിരിക്കുകയാണ്.രാവിലെ വോട്ടിംഗ് ആരംഭിച്ചത് മുതൽ മിക്ക നിയസഭാ മണ്ഡലങ്ങളിലും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് ശേഷവും പലയിടങ്ങളിലും മികച്ച പോളിംഗ് തുടരുകയാണ്. ലഭ്യമായ വിവരങ്ങൾ പ്രകാരം കണ്ണൂർ ജില്ലയിൽ 48.50 ശതമാനവും കാസർഗോഡ് ജില്ലയിൽ 47.61 ശതമാനവും പോളിംഗ് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.സംസ്ഥാന ഭരണത്തിനായി മുന്നണികൾ തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന തെരഞ്ഞെടുപ്പാണിത്. മൂന്നാം തവണയും ഭരണം നിലനിർത്താൻ ലക്ഷ്യമിട്ട് എൽ.ഡി.എഫും, പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരം തിരിച്ചുപിടിക്കാൻ യു.ഡി.എഫും കളത്തിലിറങ്ങിയതോടെ തെരഞ്ഞെടുപ്പ് ചിത്രം ആവേശകരമായിരിക്കുകയാണ്. അതോടൊപ്പം തന്നെ നിർണായക ശക്തിയായി മാറാനുള്ള ശ്രമത്തിലാണ് എൻ.ഡി.എ.പ്രധാന നേതാക്കളും പ്രമുഖ വ്യക്തികളും രാവിലെ തന്നെ വിവിധ ബൂത്തുകളിൽ എത്തി വോട്ട് രേഖപ്പെടുത്തി. വൈകുന്നേരം വരെ ഈ ട്രെൻഡ് തുടരുകയാണെങ്കിൽ സംസ്ഥാനത്ത് മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *