മലയാളത്തിലെ ആദ്യ ഡാർക്ക് വെബ് ത്രില്ലർ; ഡോൺ മാക്സിന്റെ ‘അറ്റ്’ നാളെ തിയറ്ററുകളിലേക്ക്

കൊച്ചി: മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത ‘ഡാർക്ക് വെബ്’ പ്രമേയമാക്കി ഒരുങ്ങുന്ന ടെക്നോ ത്രില്ലർ ചിത്രം ‘അറ്റ്’ (@) ഫെബ്രുവരി 13 വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്നു. പ്രശസ്ത എഡിറ്റർ ഡോൺ മാക്സ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കൊച്ചുറാണി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. സൈബർ ലോകത്തെ നിഗൂഢതകൾ ചർച്ച ചെയ്യുന്ന ഇന്ത്യയിലെ തന്നെ ആദ്യ മുഖ്യധാര സിനിമകളിൽ ഒന്നാണിത്.

പുതുമുഖ താരം ആകാശ് സെൻ നായകനായി എത്തുന്ന ചിത്രത്തിൽ ഷാജു ശ്രീധർ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ് തുടങ്ങി വലിയൊരു താരനിരയ്ക്കൊപ്പം നാല്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ചിത്രത്തിന്റെ കഥയും എഡിറ്റിംഗും ഡോൺ മാക്സ് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. രവിചന്ദ്രൻ ഛായാഗ്രഹണവും ഹുമർ, ഷാജഹാൻ, 4മ്യൂസിക്സ് എന്നിവർ ചേർന്ന് സംഗീതവും നിർവ്വഹിക്കുന്നു. പ്രോജക്ട് ഡിസൈനർ എൻ.എം. ബാദുഷയും പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണനുമാണ്. സൈബർ സിസ്റ്റംസ് ഓവർസീസ് അവകാശവും സാരിഗമ മ്യൂസിക് റൈറ്റ്സും സ്വന്തമാക്കി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയ ചിത്രം വേൾഡ് വൈഡ് റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *