ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പലിന് നേരെ ആക്രമണം: 101 പേരെ കാണാതായി

കൊളംബോ: ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ നാവികസേനയുടെ കപ്പലിന് (IRIS Dena) നേരെയുണ്ടായ മുങ്ങിക്കപ്പൽ ആക്രമണത്തിൽ 101 പേരെ കാണാതാകുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെ ഗാലിന് (Galle) സമീപം അന്താരാഷ്ട്ര സമുദ്രാതിർത്തിയിലാണ് സംഭവം നടന്നത്.

മുങ്ങിക്കപ്പലിൽ നിന്നുള്ള ആക്രമണത്തെത്തുടർന്ന് ഇറാനിയൻ യുദ്ധക്കപ്പലായ ‘ഐറിസ് ഡെന’ തകരുകയും കടലിൽ മുങ്ങുകയും ചെയ്തു. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന ‘മിലാൻ 2026’ നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു കപ്പൽ.

കപ്പലിൽ ഏകദേശം 180 ഓളം ജീവനക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ഇതിൽ 101 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റ 78 പേരിൽ 32 പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ആക്രമണം നടത്തിയത് ആരാണെന്നോ ഏത് രാജ്യത്തിന്റെ മുങ്ങിക്കപ്പലാണെന്നോ ഉള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *