ചാലിശ്ശേരിയിൽ നടക്കുന്ന പതിമൂന്നാമത് സരസ് മേളയിലെ വിപണന സ്റ്റാളിൽ സംരംഭകത്വത്തിൻ്റെ വിജയ കഥയുമായാണ് അട്ടപ്പാടി ആദിവാസി കരുവാര ഉന്നതിയിൽ നിന്നും കുടുംബശ്രീ സരിത യൂണിറ്റ് അംഗങ്ങൾ എത്തിയിട്ടുള്ളത്.കുടുംബശ്രീയുടെ സഹായത്തോടെ വീട്ടിൽ തന്നെ സംരംഭം തുടങ്ങി സ്വന്തമായി വരുമാനം കണ്ടെത്തിയവരാണ് സരിത യൂണിറ്റിലെ സുമ പുഷ്പ ,വിജി ,രേണുക എന്നിവർ.വരഗ്, ചാമ, തിന, റാഗി, മണിച്ചോളം തുടങ്ങിയ ഉൽപ്പന്നങ്ങളാണ് മേളയിലെ 19-ാം നമ്പർ സ്റ്റാളിൽ ഇവർ വിപണനം ചെയ്യുന്നത്.ഒന്നുമില്ലായ്മയിൽ നിന്ന് സംരംഭകരായി ഉയർന്ന് സ്വയംപര്യാപ്തത നേടി നാടിന് മാതൃക തീർക്കുന്നു എന്നാണ് ഇവരുടെ പ്രത്യേകത.
ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ ആരംഭിച്ച ഈ സംരംഭത്തിലൂടെ ഇവർക്ക് ഒരു മാസം അയ്യായിരം രൂപത്തിയിലധികം ലാഭമുണ്ടാക്കാൻ കഴിയുന്നുണ്ട്.അട്ടപ്പാടിയിലെ ആദിവാസി ഉന്നതികളിൽ ആളുകൾ ശേഖരിക്കുന്ന കാട്ടുകുന്തിരിക്കം സ്റ്റാളിലെ മുഖ്യ ആകർഷണമാണ്. ഇത് കൂടാതെ ഇവർ സ്വന്തമായി കൃഷി ചെയ്ത കുരുമുളക്, കാപ്പി, മഞ്ഞൾ, ഇഞ്ചി എന്നിവയുടെ പൊടികളും സ്റ്റാളിലുണ്ട്. ഒരു ദിവസം നിരവധി ഉല്പന്നങ്ങളാണ് അട്ടപ്പാടി സ്റ്റാളുകളിൽ നിന്ന് വിറ്റ് പോകുന്നത്.
പ്രേമേഹ രോഗികൾക്ക് ഉപകാര പ്രദമായ ട്രൂ സ്പയ്സ് ഉല്പന്നത്തിനും മേളയിൽവലിയ ഡിമാൻ്റാണ്. കമ്പ്, റാഗി, മണിച്ചോളം മുളപ്പിച്ചത് പൊടിച്ചുണ്ടാകുന്ന ഒരു പോഷകാഹാരം കൂടിയാണിത്. കുക്കീസ് മില്ലറ്റ് ബിസ്ക്കറ്റ് എന്നിവയും ലഭ്യമാണ്

