കോർപ്പറേഷൻ മേയർ വി.വി രാജേഷ് , ഡെപ്യൂട്ടി മേയർ ആശാ നാഥ് എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്ര ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ വെച്ച് ആദ്യ ഘട്ട അനൗപചാരിക ചർച്ചകൾ നടന്നു.
ട്രസ്റ്റ്പ്രസിഡൻ്റ് ,സെക്രട്ടറി,ചെയർമാൻ ,ഡെപ്യൂട്ടിമേയർ കൗൺസിലർമാരായ എം.ആർ ഗോപൻ, ആർ.സി ബീന,കമലേശ്വരം ഗിരി, എസ്. എസ് ശ്രുതി എന്നിവർ പങ്കെടുത്തു. തയ്യാറെടുപ്പുകൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി ഇന്ന് നാല് മണിയ്ക്ക് ട്രസ്റ്റ് ഓഫീസിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെയും,വിവിധ വകുപ്പ് മേധാവികളുടെയും ക്ഷേത്ര പരിസരത്തെ 32 വാർഡ് കൗൺസിലർ മാരുടെയും യോഗം ചേരും.

