തൃശ്ശൂര്‍: ക്രിസ്മസ് അവധിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.അതോടൊപ്പം 140 വിവാഹങ്ങളാണ് ഇന്നലെ ക്ഷേത്രസന്നിധിയില്‍ വെച്ച് നടന്നത്.
രാവിലെ ഒമ്പത് മണി മുതല്‍ പത്ത് മണി വരെയുള്ള സമയത്തായിരുന്നു ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടന്നത്. ഈ ഒരു മണിക്കൂറിനുള്ളില്‍ മാത്രം ഏകദേശം 60 കല്യാണങ്ങള്‍ നടന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി ക്ഷേത്രത്തിനകത്തും പുറത്തും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയാണ് ഭക്തരെ കടത്തിവിട്ടത്.തെക്കേ നടയില്‍ നിന്ന് നേരെ ദീപസ്തംഭത്തിനടുത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയം ചുറ്റി കിഴക്കേ നടപ്പുരയിലെത്താനുള്ള ക്രമീകരണമാണ് ഒരുക്കിയിരുന്നത്.വഴിപാട് കൗണ്ടറുകള്‍ക്ക് മുന്നിലും ക്ലോക്ക് റൂമുകള്‍ക്ക് മുന്നിലും ഭക്തരുടെ നീണ്ട നിരയായിരുന്നു

