കാന്‍ബറയില്‍ ആവേശമായി ഓസ്ട്രേലിയ ഡേ ആഘോഷങ്ങള്‍; ഐക്യത്തിന്റെ സന്ദേശവുമായി പ്രധാനമന്ത്രി

കാന്‍ബറ: ദേശീയ തലസ്ഥാനമായ കാന്‍ബറയില്‍ ഓസ്ട്രേലിയ ഡേ ആഘോഷങ്ങള്‍ സമുചിതമായി നടന്നു. ലേക്ക് ബര്‍ലി ഗ്രിഫിന്റെ തീരത്ത് നടന്ന ഔദ്യോഗിക ചടങ്ങുകളില്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് മുഖ്യാതിഥിയായിരുന്നു.

രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ നടന്ന പൗരത്വ സ്വീകരണ ചടങ്ങായിരുന്നു ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം.വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 150 ഓളം പേര്‍ ഇന്ന് ഓസ്ട്രേലിയന്‍ പൗരത്വം സ്വീകരിച്ച് രാജ്യത്തിന്റെ ഭാഗമായി. ‘നമ്മുടെ വൈവിധ്യമാണ് നമ്മുടെ കരുത്ത്’ എന്ന് ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

ഔദ്യോഗിക ആഘോഷങ്ങള്‍ നടക്കുമ്പോള്‍ തന്നെ, നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ‘ഇന്‍വേഷന്‍ ഡേ’ (അധിനിവേശ ദിനം) പ്രതിഷേധങ്ങളും അരങ്ങേറി. ഗോത്രവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ജനുവരി 26 എന്ന തീയതി മാറ്റണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകള്‍ പാര്‍ലമെന്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി. സമാധാനപരമായിരുന്നു പ്രതിഷേധ പ്രകടനങ്ങള്‍.

ആഘോഷങ്ങള്‍ പ്രമാണിച്ച് കാന്‍ബറ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.നഗരമധ്യത്തിലെ പ്രധാന റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പൊതുഗതാഗത സംവിധാനങ്ങള്‍ സൗജന്യമായി പ്രവര്‍ത്തിച്ചത് ജനങ്ങള്‍ക്ക് ആശ്വാസമായി.സന്ധ്യയോടെ ലേക്ക് ബര്‍ലി ഗ്രിഫിന്‍ തീരത്ത് നടന്ന വര്‍ണ്ണാഭമായ വെടിക്കെട്ടും കലാപരിപാടികളും കാണാന്‍ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഒത്തുചേര്‍ന്നത്. പ്രശസ്ത പ്രാദേശിക ബാന്‍ഡുകളുടെ സംഗീത വിരുന്നും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *