ശ്രീരാമന്റെ അസ്ത്രാലയമാണ് ഓസ്‌ട്രേലിയ ആയത്’: പൂക്കി ബാബയുടെ അവകാശവാദം വൈറല്‍

ന്യൂഡല്‍ഹി: ആത്മീയ നേതാവ് അനിരുദ്ധാചാര്യ (പൂക്കി ബാബ) ഓസ്‌ട്രേലിയയുടെ പേരിനെക്കുറിച്ച് വിശദീകരിക്കുന്ന സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. രാമ-രാവണ യുദ്ധത്തിനുശേഷം ആയുധങ്ങള്‍ സൂക്ഷിക്കാന്‍ കണ്ടെത്തിയ അസ്ത്രാലയം (ആയുധപ്പുര) ആണ് പിന്നീട് ഓസ്‌ട്രേലിയ ആയതെന്നാണ് പൂക്കി ബാബ വിശദീകരിച്ചത്.’ഓസ്‌ട്രേലിയയുടെ യാഥാര്‍ഥ്യം’ എന്ന തലക്കെട്ടോടെയാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.വിഡിയോയ്‌ക്കെതിരെ ട്രോളുകളും പ്രവഹിച്ചു.’അങ്ങനെയെങ്കില്‍, ഐഫോണിന്റെ കണ്ടുപിടുത്തം നടത്തിയത് ഐസക് ന്യൂട്ടണ്‍ ആയിരിക്കുമല്ലോ’എന്നായിരുന്നു ഒരു കമന്റ്.

രാമരാവണ യുദ്ധപശ്ചാത്തലം പരിചയപ്പെടുത്തിയാണ് വിഡിയോ ആരംഭിക്കുന്നത്. ”രാവണന്റെ ഒരു ലക്ഷം മക്കള്‍,ഒന്നര ലക്ഷം പേരക്കുട്ടികള്‍,രാവണന്റെ സൈനികര്‍ എല്ലാവരെയും രാമസൈന്യം കൊന്നൊടുക്കി. കൊല്ലപ്പെട്ടവരുടെയെല്ലാം ആയുധങ്ങള്‍ അനാഥമായി. ലങ്കയില്‍ ആയുധങ്ങള്‍ കൂമ്പാരമായി. ഈ ആയുധങ്ങള്‍ സാധാരണക്കാരുടെ കൈയില്‍ കിട്ടിയാല്‍ എന്താവും സ്ഥിതി? രാവണന്റെയോ മേഘനാഥന്റെയോ വാളുകള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന് ശ്രീരാമന്‍ ഭയന്നു. ആയുധങ്ങള്‍ ലങ്കയില്‍നിന്ന് അകലെയുള്ള സ്ഥലത്ത് ഉപേക്ഷിക്കാന്‍ സൈനികരോട് രാമന്‍ പറഞ്ഞു. ആയുധങ്ങള്‍ സൂക്ഷിക്കാന്‍ കണ്ടെത്തിയ ദ്വീപാണ് അസ്ത്രാലയം ആയത്. ആ ദ്വീപാണ് പിന്നീട് ഓസ്‌ട്രേലിയ എന്നറിയപ്പെട്ടത്”അനിരുദ്ധാചാര്യ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *