ഓസ്ട്രേലിയ മാര്‍ത്തോമ്മ നാഷണല്‍ യുവജനസഖ്യം ക്യാമ്പ് സംഘടിപ്പിച്ചു ; 200ഓളം യുവജനങ്ങള്‍ പങ്കെടുത്തു

ഓസ്‌ട്രേലിയ (മെല്‍ബണ്‍): മെല്‍ബണില്‍ സംഘടിപ്പിച്ച ഓസ്ട്രേലിയ മാര്‍ത്തോമ്മ നാഷണല്‍ യുവജനസഖ്യം ക്യാമ്പില്‍ 200-ഓളം യുവതി-യുവാക്കള്‍ പങ്കെടുത്തു. സഭാ – ഭദ്രാസന – സോണ്‍ നേതൃത്വത്തില്‍ നടന്ന ആത്മീയ സമാഗമത്തിന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗ്രിഗോറിയോസ് മാര്‍ സ്‌തെഫാനോസ് തിരുമേനിയും, , വൈദികരും നേതൃത്വം നല്‍കി.

ആരാധനയിലും, ക്രിസ്തുവിനോടുള്ള സ്‌നേഹത്തിലും, സഭാസ്‌നേഹത്തിലും, സാമൂഹ്യ പ്രതിബദ്ധതയിലും യുവജനങ്ങള്‍ വളരുവാന്‍ ഉതകുന്ന ക്ലാസ്സുകള്‍ക്കും, ആത്മീയ സംവാദങ്ങള്‍ക്കും, പഠനങ്ങള്‍ക്കും, അനുഗ്രഹീതമായ ഒരു വേദിയായി ക്യാമ്പ് മാറി.

Leave a Reply

Your email address will not be published. Required fields are marked *