ഓസ്ട്രേലിയയിലെ പല പ്രധാന നഗരങ്ങളിലും താപനില 40°-C ന് മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. പ്രത്യേകിച്ച് വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ, ന്യൂ സൗത്ത് വെയ്ല്‍സ് എന്നീ സംസ്ഥാനങ്ങളിലാണ് ഉഷ്ണതരംഗം രൂക്ഷമായിരിക്കുന്നത്.
മെല്‍ബണില്‍ വരും ദിവസങ്ങളില്‍ താപനില 42°-C വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
അഡ്ലെയ്ില് തുടര്‍ച്ചയായ മൂന്നാം ദിവസവും നഗരത്തില്‍ 40°-C-ല്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തി.ഉയര്‍ന്ന താപനിലയും ശക്തമായ കാറ്റും കാട്ടുതീ പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
വിക്ടോറിയയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ ‘Etxreme Fire Danger’ (അതീവ ജാഗ്രത) പ്രഖ്യാപിച്ചു. ഇവിടെ ‘ടോട്ടല്‍ ഫയര്‍ ബാന്‍’ (Total Fire Ban) ഏര്‍പ്പെടുത്തിയിട്ടുണ്ട്.അതായത് പുറത്ത് തീകൂട്ടുന്നതിനോ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനോ കര്‍ശന നിയന്ത്രണമുണ്ട്.
സിഡ്നിയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും പ്രാദേശിക മേഖലകളിലും ഫയര്‍ സര്‍വീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാട്ടുതീ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി അധികൃതര്‍ മുന്നറിയിപ്പ് നല്കി.പ്രധാനപ്പെട്ട രേഖകള്‍, മരുന്നുകള്‍, വെള്ളം എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു എമര്‍ജന്‍സി ബാഗ് തയ്യാറാക്കി വെക്കുക.Vic-Emergency’ അല്ലെങ്കില്‍ ‘NSW RFS’ പോലുള്ള ആപ്പുകള്‍ വഴി തത്സമയ വിവരങ്ങള്‍ നിരീക്ഷിക്കുക.തീപിടുത്തം ഉണ്ടായാല്‍ അവസാന നിമിഷം വരെ കാത്തുനില്‍ക്കാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറാവുക.

