സ്റ്റുഡന്റ് വിസ നിയമങ്ങള്‍ കര്‍ശനമാക്കി ഓസ്ട്രേലിയ ;ഇന്ത്യ ‘ഹൈ-റിസ്‌ക്’ പട്ടികയിലേക്ക്, സ്റ്റുഡന്റ് വിസയ്ക്ക് ഇനി മുതല്‍ ഹൈ റിസ്‌ക്

ഓസ്ട്രേലിയന്‍ സ്റ്റുഡന്റ് വിസ നിയമങ്ങളില്‍ മാറ്റം വരുത്തിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഓസ്‌ട്രേലിയന്‍ സ്വപനങ്ങള്‍ക്ക ഹൈ റിസ്‌ക്. സ്റ്റുഡന്റ് വിസ നടപടികള്‍ക്ക് കൂടുതല്‍ പരിശോധനകളും താമസവും നേരിടേണ്ടി വരും.നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയെ ‘ഹൈ-റിസ്‌ക്’ പട്ടികയിലേക്ക് മാറ്റിയതോടെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടിയായത്.

സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷയില്‍ ഇനി മുതല്‍ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിക്കും വെറും ലോണ്‍ രേഖകള്‍ മാത്രം പോരാതെ, പണം കുറഞ്ഞത് മൂന്ന് മാസമെങ്കിലും അക്കൗണ്ടില്‍ ഉണ്ടായിരുന്നിരിക്കണം.

ഒരു വര്‍ഷത്തെ ജീവിതച്ചെലവിനായി ഏകദേശം അഡഉ 29,710 (ഏകദേശം 16.5 ലക്ഷം രൂപ) കൈവശമുണ്ടെന്ന് തെളിയിക്കണം. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലാണ്.IELTS/PTE സ്‌കോറുകള്‍ പരിശോധിക്കുന്നതില്‍ കൂടുതല്‍ കര്‍ശനമായ നിലപാട് സ്വീകരിക്കും. മിനിമം സ്‌കോര്‍ പരിധി പല കോഴ്‌സുകള്‍ക്കും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

സാധാരണ 3 ആഴ്ചയ്ക്കുള്ളില്‍ ലഭിച്ചിരുന്ന വിസ തീരുമാനങ്ങള്‍ ഇനി 8 ആഴ്ച വരെ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്.അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളോ സാമ്പത്തിക രേഖകളോ വ്യാജമാണെന്ന് കണ്ടെത്തിയാല്‍ 10 വര്‍ഷം വരെ വിലക്ക് ഏര്‍പ്പെടുത്താന്‍ നിയമം അനുവദിക്കുന്നു.

അപേക്ഷകര്‍ കൂടുതല്‍ അക്കാദമിക് രേഖകളും സാമ്പത്തിക തെളിവുകളും സമര്‍പ്പിക്കേണ്ടി വരും.വിസ ഉദ്യോഗസ്ഥര്‍ നേരിട്ട് ഫോണിലൂടെയോ മറ്റോ അഭിമുഖം നടത്താനുള്ള സാധ്യത കൂടുതലാണ്.രേഖകളില്‍ ചെറിയ പിശകുകള്‍ ഉണ്ടെങ്കില്‍ പോലും വിസ നിരസിക്കപ്പെടാനുള്ള സാധ്യത മുന്‍പത്തേക്കാള്‍ വര്‍ദ്ധിക്കും.യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും വിസ ലഭിക്കുമെങ്കിലും, അപേക്ഷകള്‍ കൃത്യമായ രേഖകള്‍ സഹിതം നേരത്തെ തന്നെ സമര്‍പ്പിക്കാന്‍ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *