ഓസ്ട്രേലിയ ഭീകരവാദ ഭീക്ഷണിയുടെ നിഴലിലാണെന്ന് ഓസ്‌ട്രേലിയന്‍ സുരക്ഷാ ഏജന്‍സിയായ, എ എസ് ഐ ഓ (ASIO) മുന്നറിയിപ്പ് നല്കി. 2025 ല്‍ പുറപ്പെടുവിച്ച പ്രധാന മുന്നറിയിപ്പുകളിലാണ് എ എസ് ഐ ഓ ഭീകരവാദ ഭീക്ഷണി നിലനില്‍ക്കുന്നതായി വെളിപ്പെടുത്തിയത്. സെനറ്റര്‍ ഷോണ്‍ ബെല്‍ ഉന്നയിച്ച വിഷയങ്ങളെ സാധൂകരിക്കുന്നതാണ് ഈ മുന്നറിയിപ്പ്
ASIO ഡയറക്ടര്‍ ജനറല്‍ മൈക്ക് ബര്‍ഗെസ് (Mike Burgess) ഈ വര്‍ഷം നടത്തിയ ‘വാര്‍ഷിക ഭീഷണി വിലയിരുത്തലില്‍’ (Annual Threat Asse-ssmen-t) പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളാണ് ചൂണ്ടിക്കാട്ടിയത്:
ഓസ്ട്രേലിയയിലെ ഭീകരവാദ ഭീഷണി നില നിലവില്‍ ‘പ്രൊബബിള്‍’ (Probable) എന്ന വിഭാഗത്തിലാണ്. അതായത്,അടുത്ത 12 മാസത്തിനുള്ളില്‍ രാജ്യത്ത് ഒരു ഭീകരാക്രമണമോ അല്ലെങ്കില്‍ അതിനുള്ള ആസൂത്രണമോ നടക്കാന്‍ 50 ശതമാനത്തിലധികം സാധ്യതയുണ്ടെന്ന് ഏജന്‍സി കണക്കാക്കുന്നു.
ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളികളയാനാവില്ല. വലിയ ഭീകര സംഘടനകളുടെ നേരിട്ടുള്ള നിയന്ത്രണമില്ലാതെ, ഇന്റര്‍നെറ്റിലൂടെയും മറ്റും സ്വയം തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാകുന്ന വ്യക്തികള്‍ നടത്തുന്ന ആക്രമണങ്ങളാണ് ഏറ്റവും വലിയ വെല്ലുവിളി.
കൗമാരപ്രായക്കാര്‍ക്കിടയില്‍ തീവ്രവാദ ചിന്താഗതികള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് സോഷ്യല്‍ മീഡിയ വലിയ പങ്കുവഹിക്കുന്നു.
മതപരമായ തീവ്രവാദം പോലെ തന്നെ രാഷ്ട്രീയ അജണ്ടകളാല്‍ പ്രേരിതമായ അക്രമങ്ങളും (Politically Motivated Violence) വര്‍ധിച്ചുവരികയാണ്.ഭീകരവാദത്തിന് പുറമെ, വിദേശ രാജ്യങ്ങള്‍ ഓസ്ട്രേലിയയുടെ രാഷ്ട്രീയത്തിലും നയങ്ങളിലും രഹസ്യമായി ഇടപെടാന്‍ ശ്രമിക്കുന്നത് (Foreign Interferenc-e) ഒരു വലിയ സുരക്ഷാ ഭീഷണിയാണെന്ന് ASIO മുന്നറിയിപ്പ് നല്‍കുന്നു.
ബോണ്ടായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മുന്‍പേ തന്നെ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണ പട്ടികയിലുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് ഏജന്‍സികളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും സെനറ്റര്‍ ഷോണ്‍ ബെല്ലിനെപ്പോലുള്ളവരില്‍ നിന്നും കടുത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്

