പ്രവാസി സാഹിത്യകാരന്‍ സിജുജേക്കബ്ബിന്റെ പ്രണയാദരങ്ങളോടെ എന്ന പുസ്തകത്തിന്റെ ഓസ്‌ട്രേലിയന്‍ പതിപ്പ് പ്രകാശനം ചെയ്തു

മലയാളത്തില്‍ പ്രസിദ്ധീകരിച്ച് ആദ്യപതിപ്പില്‍ തന്നെ ഖലീന്‍ ജിബ്രാന്‍ പുരസ്‌കാരം നേടിയ പ്രവാസി എഴുത്തുകാരനും യാത്രികനുമായ സിജു ജേക്കബ്ബന്റെ ‘പ്രണയാദരങ്ങളോടെ ‘ എന്ന പുസ്തകത്തിന്റെ ഓസ്‌ട്രേലിയന്‍ പതിപ്പ് പ്രകാശനം ചെയ്തു

മലയാളി പത്രത്തിന്റെ പതിനഞ്ചാം വാര്‍ഷിക അക്ഷരോത്സവത്തില്‍, മലയാള സാഹിത്യത്തിന്റെ പ്രിയ എഴുത്തുകാരന്‍ ബെന്യാമിന്‍ പുസ്തകത്തിന്റെ നാലാം പതിപ്പ് പ്രകാശനം ചെയ്തു. എഴുത്തുകാരി ദീപ നിഷാന്ത് പുസ്തകം ഏറ്റുവാങ്ങി. മലയാളി പത്രം മാനേജിംഗ് ഡയറക്ടര്‍ ഡോ. ബാബു ഫിലിപ്പ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.
അപരിചിതരുടെ ആകാശങ്ങള്‍, ഒരു വസന്തകാലത്തിന്റെ ഓര്‍മ്മയ്ക്ക്, എന്നിവയാണ് മറ്റ് പുസ്തകങ്ങള്‍.നാരകപ്പൂക്കളുടെ മണം എന്ന കവിതാ സമാഹാരം ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന കൃതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *