വേനല്‍കാലമായി സൂക്ഷിക്കണം; ജാഗ്രത നിര്‍ദ്ദേശവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓസ്ട്രേലിയയില്‍ ഇപ്പോള്‍ വേനല്‍ക്കാലം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍, കടുത്ത ഉഷ്ണതരംഗവും കാട്ടുതീയും മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ബോണ്ടായ് ആക്രമണത്തിന് പിന്നാലെ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ക്ക് വലിയ വെല്ലു വിളിയായിരിക്കുന്നത് ഈ വര്‍ഷത്തെ കടുത്ത വേനലാണ്.കാട്ടുതീ പടരാനുള്ള സാധ്യതയെ മുന്നില്‍ കണ്ട് കനത്ത ജാഗ്രതയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്.പല സംസ്ഥാനങ്ങളിലും ‘റെക്കോര്‍ഡ്’ ചൂടാണ് അനുഭവപ്പെടുന്നത്.ഉണങ്ങിയ പുല്ലുകളും കാടുകളും പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പലയിടങ്ങളിലും തീ ഉപയോഗിക്കുന്നതിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാട്ടുതീ ബാധിക്കാന്‍ സാധ്യതയുള്ള വനമേഖലകളിലേക്കും ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ പ്രാദേശിക റേഡിയോ വഴിയോ ആപ്പുകള്‍ വഴിയോ സ്ഥിതിഗതികള്‍ നിരീക്ഷിക്കണം.

താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പോകാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ മന്ത്രാലയവും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക, ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ഉച്ചസമയത്ത്,രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക.പുറത്തിറങ്ങുന്നവര്‍ സണ്‍സ്‌ക്രീനും തൊപ്പിയും ധരിക്കാന്‍ മറക്കരുത്.അടച്ചിട്ട കാറുകള്‍ക്കുള്ളില്‍ കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ ഒരു കാരണവശാലും ഇരുത്തരുത്. മിനിറ്റുകള്‍ക്കുള്ളില്‍ കാറിനുള്ളിലെ താപനില മാരകമായ അളവിലേക്ക് ഉയര്‍ന്നേക്കാം.തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ആരോഗ്യമന്ത്രാലയം ജനങ്ങള്‍ക്ക് നല്കിയിരിക്കുന്നത്

കടല്‍ത്തീരങ്ങളിലെ സുരക്ഷ അധികൃതര്‍ ഉറപ്പു വരുത്തുന്നുണ്ട്.വേനല്‍ക്കാലമായതിനാല്‍ ബീച്ചുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.സുരക്ഷിതമായി നീന്തണമെന്ന് നിര്‍ദ്ദേശമുണ്ട. ലൈഫ് ഗാര്‍ഡുകള്‍ നിശ്ചയിച്ചിട്ടുള്ള മഞ്ഞയും ചുവപ്പും കലര്‍ന്ന പതാകകള്‍ക്ക് ഇടയില്‍ മാത്രം നീന്തുക.സിഡ്നി ഉള്‍പ്പെടെയുള്ള തീരങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

പവര്‍ കട്ട് സാധ്യത ചൂട് കൂടുന്നതോടെ എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നത് വൈദ്യുതി വിതരണത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അനാവശ്യമായ ലൈറ്റുകളും ഉപകരണങ്ങളും ഓഫ് ചെയ്ത് വൈദ്യുതി ലാഭിക്കാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *