വിപഞ്ചിക ഗ്രന്ഥശാല ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ ഓസ്‌ട്രേലിയന്‍ മലയാളി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇന്ന്

മെല്‍ബണ്‍: മലയാള ഭാഷയെയും മലയാള സാഹിത്യത്തെയും മലയാളിത്തത്തെയും സ്‌നേഹിക്കുന്നവര്‍ കാത്തിരുന്ന ഓസ്‌ട്രേലിയന്‍ മലയാളി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇന്ന്. വിക്ടോറിയ ക്ലേടണില്‍ 264 ക്ലേടണ്‍ റോഡിലെ ക്ലേടണ്‍ ഹാളിലാണ് മലയാളത്തിന്റെ മറുനാട്ടിലെ ഈ മഹോത്സവം നടക്കുന്നത്. വൈകുന്നേരം നാലിന് ആരംഭിക്കുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്. ഓസ്‌ട്രേലിയന്‍ മലയാളി ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷനാണ് ഇന്നു നടക്കുന്നത്. വിപഞ്ചിക ഗ്രന്ഥശാല ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്ന പേരിലാണ് രണ്ടാം എഡിഷനില്‍ മലയാളി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആസ്വാദകരുടെ സമക്ഷം എത്തുന്നത്.

ഇത്തവണത്തെ പരിപാടിയുടെ സവിശേഷ ഇനങ്ങള്‍

എം.ടി. സ്മൃതി.

എം. കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലം

വി.കെ.എന്‍. ചിരിയും , ചിന്തകളും

തുറന്ന പുസ്തകം. –
(ഓസ്‌ട്രേലിയന്‍ മലയാളി എഴുത്ത കാരെ പരിചയപ്പെടുത്തല്‍)

അനുമോദന സദസ്സ്
( വിക്ടോറിയന്‍ ഗവണ്‍മെന്റ് മലയാളം പരീക്ഷാ വിജയികളെ അനുമോദിക്കല്‍)

  • ചൊല്ലരങ്ങ് – കവിതകളും, എം.ടി. കഥാ ശകലങ്ങളും, നാടന്‍പാട്ടുകളും.
  • പാട്ടോര്‍മ്മകള്‍
    എം.ടി. ചിത്രങ്ങളിലെ ഗാനങ്ങളും , പഴയകാല ചലച്ചിത്രഗാനങ്ങളും

സാംസകാരിക പരിപാടികള്‍,

സാഹിത്യ ചര്‍ച്ചകള്‍ .

ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക്
പരിപാടിയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.
https://app.orgnyse.com.au/…/amlf2-australian-malayalee…

Leave a Reply

Your email address will not be published. Required fields are marked *