ഇറാൻ ജനതയ്‌ക്കൊപ്പം; അമേരിക്കൻ നീക്കത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കാൻബറ: ഇറാനെതിരെ അമേരിക്ക നടത്തുന്ന സൈനിക നടപടികൾക്ക് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ഇറാനിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഓസ്‌ട്രേലിയ ഇറാൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും അമേരിക്കയുടെ നീക്കങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പുറത്തിറക്കിയ സുദീർഘമായ പ്രസ്താവനയിൽ വ്യക്തമാക്കി.

പതിറ്റാണ്ടുകളായി മേഖലയിൽ അസ്ഥിരത പടർത്തുന്ന ഇറാൻ ഭരണകൂടത്തിന്റെ നടപടികൾ ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആൽബനീസ് ചൂണ്ടിക്കാട്ടി. ഇറാൻ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും ഭീകരപ്രവർത്തനങ്ങളെയും ഓസ്‌ട്രേലിയ അപലപിച്ചു. സഖ്യകക്ഷിയായ അമേരിക്കയുടെ സൈനിക ഇടപെടൽ മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാനുള്ള അനിവാര്യമായ നീക്കമാണെന്നും അദ്ദേഹം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.

ഇറാനിലെ ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും ഓസ്‌ട്രേലിയൻ സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ടുള്ള ഇറാന്റെ നീക്കങ്ങൾക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഓസ്‌ട്രേലിയൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *