സിഡ്നി ബോണ്ടായി ബീച്ച് വെടിവയ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഓസ്ട്രേലിയയില്‍ പലയിടത്തും ജനങ്ങള്‍ ഒത്തുചേരുകയും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. ആക്രമണം നടന്ന ബോണ്ടി പവലിയന് പുറത്ത്, ദുരിതബാധിതരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നൂറുകണക്കിന് ആളുകള്‍ പൂക്കളും മെഴുകുതിരികളും അനുശോചന സന്ദേശങ്ങളും സമര്‍പ്പിച്ചു.
ജൂത സമൂഹത്തോടുള്ള ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട്, സിഡ്നി ഓപ്പറ ഹൗസിന്റെ മുകളില്‍ ഹനൂക്ക മെനോറ പ്രൊജക്റ്റ് ചെയ്ത് പ്രകാശിച്ചു. ‘ഇരുട്ടിലും നാം പരസ്പരം നിലകൊള്ളാന്‍ തിരഞ്ഞെടുക്കുന്നു’ എന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രധാനമന്ത്രി ക്രിസ് മിന്‍സ് പ്രസ്താവിച്ചു.പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ഗവര്‍ണര്‍ ക്രിസ് ഡോസണ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ഗവണ്മെന്റ് ഹൗസില്‍ അനുശോചന പുസ്തകത്തില്‍ ഒപ്പുവെക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. പൊതുജനങ്ങള്‍ക്കായി ഈ പുസ്തകം തുറന്നുകൊടുത്തിട്ടുണ്ട്.
പരിക്കേറ്റവരെ സഹായിക്കാനായി ഓസ്ട്രേലിയന്‍ റെഡ് ക്രോസ് നടത്തിയ അപ്പീലിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ രക്തം ദാനം ചെയ്യാനായി രക്തദാന കേന്ദ്രങ്ങളില്‍ എത്തി ചേര്‍ന്നിരുന്നു.

