ഓസ്‌ട്രേലിയന്‍ വിസാ നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള നയം വന്‍ വിവാദത്തിലേയ്ക്ക്

കാന്‍ബെറ: ഓസ്ട്രേലിയയിലേക്ക് കടന്നുവരുന്നവരുടെ വിസാനിയമങ്ങള്‍ അടിമുടി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷമായ ലിബറല്‍-നാഷണല്‍ സഖ്യത്തിന്റെ കുടിയേറ്റ നയം വന്‍ വിവാദത്തിലേക്ക്.

ഇനി മുതല്‍ കുടിയേറ്റ വിസകള്‍ അനുവദിക്കുമ്പോള്‍ അപേക്ഷകര്‍ ‘ഓസ്ട്രേലിയന്‍ മൂല്യങ്ങള്‍’ പാലിക്കുന്നുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കാന്‍ നിര്‍ദേശിക്കുന്നതാണ് നയരേഖയിലെ പ്രധാന വ്യവസ്ഥ.വിസയും പൗരത്വവും നല്‍കുമ്പോള്‍ ദേശീയ മൂല്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് സഖ്യം ലക്ഷ്യമിടുന്നത്. ഈ നയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിലെ വിവരങ്ങള്‍ ചോര്‍ന്നത് രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തി. പുതിയ നയം അനുസരിച്ച് വിദേശ വിദ്യാര്‍ത്ഥികളെയും രാജ്യത്തേക്കുള്ള മൊത്തം കുടിയേറ്റത്തിന്റെ എണ്ണവും ഗണ്യമായി കുറയ്ക്കാന്‍ പ്രതിപക്ഷ സഖ്യം പദ്ധതിയിടുന്നു.

കൂടാതെ വിസ കാലാവധി കഴിഞ്ഞതിന് ശേഷം ഓസ്ട്രേലിയയില്‍ അഭയം തേടാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളെയും താല്‍ക്കാലിക വിസകളിലുള്ളവരെയും നാടുകടത്തുന്ന രീതിയില്‍ ഭേദഗതി വരുത്തും. നിയമ ലംഘകരോടുള്ള മൃദുസമീപനം ഒഴിവാക്കാനാണ് ഈ നീക്കം.പ്രതിപക്ഷ സഖ്യത്തിന്റെ ഈ നീക്കം അപഹാസ്യമായ നയമായിരിക്കും എന്ന് ഗ്രീന്‍സ് പാര്‍ട്ടി കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. സ്വപ്‌നങ്ങളുമായി രാജ്യത്തേക്ക് വരുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെയാണ് പുതിയ നയം പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളത്

Leave a Reply

Your email address will not be published. Required fields are marked *