അയത്തൊള്ള അലി ഖമേനിയുടെ നിര്യാണം: അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; വിദേശകാര്യ സെക്രട്ടറി ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ നിര്യാണത്തിൽ ഭാരത സർക്കാർ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. സംഭവത്തെത്തുടർന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ അംബാസഡർ ഇറാജ് ഇലാഹിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയുടെ ആദരാഞ്ജലികൾ അറിയിച്ചു.

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇറാൻ എംബസി സന്ദർശിക്കുകയും അനുശോചന പുസ്തകത്തിൽ ഒപ്പിടുകയും ചെയ്തു. ഉഭയകക്ഷി ബന്ധങ്ങളിൽ ഖമേനി നൽകിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു.അയത്തൊള്ള അലി ഖമേനിയുടെ വിയോഗം ഇറാനിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്നും ഈ പ്രയാസകരമായ ഘട്ടത്തിൽ ഇന്ത്യ ഇറാന്റെ കൂടെ നിൽക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *