ഹോർമുസ് കടലിടുക്ക് തുറക്കണം; ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ച് ബഹ്‌റൈൻ

മനാമ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള യാത്ര സുരക്ഷിതമാക്കണമെന്നും തടസ്സമില്ലാതെ തുറന്നു നൽകണമെന്നും ആവശ്യപ്പെട്ട് ബഹ്‌റൈൻ ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചു. ജി.സി.സി (GCC) രാജ്യങ്ങളുടെ പൂർണ്ണ പിന്തുണയോടെയാണ് ബഹ്‌റൈൻ ഈ നിർണ്ണായക നീക്കം നടത്തിയത്.

അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാൻ ഓരോ രാജ്യത്തിനും അവകാശമുണ്ടെന്ന് ബഹ്‌റൈൻ ചൂണ്ടിക്കാട്ടി.കപ്പലുകൾക്കും ചരക്ക് നീക്കത്തിനും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കാൻ അന്താരാഷ്ട്ര തലത്തിൽ നിയമപരമായ പിന്തുണ വേണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ദുബായിലെ ഒറാക്കിൾ ഡാറ്റാ സെന്ററിന് നേരെ ആക്രമണം നടന്നുവെന്ന ഇറാൻ വിപ്ലവ ഗാർഡിന്റെ (IRGC) റിപ്പോർട്ടുകൾ ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി നിഷേധിച്ചു. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി.നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ദുബായിലെ പള്ളികളിൽ വിശുദ്ധ വാര പ്രാർത്ഥനകൾക്കും കുർബാനകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാർത്ഥനകൾ ഓൺലൈൻ വഴിയായിരിക്കും നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *