ഞാൻ മരിച്ചാലും കൂടെ മരിയ്ക്കാത്ത
ഒരു പ്രണയം ഇവിടെയുണ്ടാകും….(2)
ഒരു പാട് കാലം നീ പോലുമറിയാതെ
ഒരു പാട് പ്രണയിച്ചിരുന്നു….(2)
ഞാൻ മരിച്ചാലും…..
ഏതോ പൂമരചില്ലയിൽ കൂടുമായ്
ഒരു ഹൃത്തുവിൽ നീയിരിപ്പൂ…..
ഞാൻ ഞാനാവാത്ത കാലത്തു പോലും
നിന്നെ ഞാൻ പ്രണയിച്ചിരുന്നു…
ഒരു പാട് പ്രണയിച്ചിരുന്നു
ഞാൻ മരിച്ചാലും…..
നിന്നോളമില്ലന്നറിഞ്ഞിട്ടും ഞാനെൻ്റെ
കരളിലൊതു കുടിലുകെട്ടീ…
അതിലെൻ്റെ മഴവില്ല് ചാരിവച്ചു
അതിലെൻ്റെ മഴവില്ല് ചാരിവച്ചു
പൊന്ന് പുതച്ചൊരാ പാട വരമ്പിൽ
നിന്നെ ഞാനൊരു നോക്കുകണ്ടൂ
ഒരു ചന്ദനകാറ്റ് എഴുകി വന്നു
ആരും കാണാതെ ചെവിയിൽ മൂളി
നിന്നെയും ഞാൻ പ്രണയിച്ചിരുന്നുവെന്ന്
മയിലുകൾ പീലിവിടർത്തി എൻ്റെ
മഴവില്ലിന്നും വർണ്ണ മേറീ…
ഞാൻ മരിച്ചാലും കൂടെ മരിക്കാത്ത
ഒരു പ്രണയം ഇവിടെയുണ്ടാകും
ഒരു പ്രണയം ഇവിടെയുണ്ടാകും


