കൊച്ചി: കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ബാലാവകാശ കമ്മിഷന്‍ സിറ്റിങ്ങില്‍ 54 പരാതികളാണ് പരിഗണിച്ചത്.കമ്മീഷന്‍ അംഗങ്ങളായ കെ.കെ.ഷാജു,ബി.മോഹന്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.അതിഥി തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് എല്ലാവിധ നടപടികള്‍ സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഇതിനായി ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി ഒരു രൂപരേഖ തയ്യാറാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ബാലാവകാശ കമ്മിഷന്‍ സിറ്റിങ്ങില്‍ 36 പരാതികളില്‍ പരിഹാരം

