ധാക്ക: ബംഗ്ലാദേശിൽ വ്യാപാരിയെ അജ്ഞാത സംഘം കൊലപ്പെടുത്തി. ദക്ഷിണകണ്ട ഗ്രാമവാസിയും അരി വ്യാപാരിയുമായ സുശേൻ ചന്ദ്ര (62) ആണ് കൊല്ലപ്പെട്ടത്. ബോഗർ ബസാറിൽ പ്രവർത്തിച്ചിരുന്ന ‘ഭായ് ഭായ് എന്റർപ്രൈസസ്’ എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു
ചൊവ്വാഴ്ച രാത്രി 11ഓടെയാണ് ബോഗർ ബസാറിലെ സ്ഥാപനത്തിനുള്ളിൽ ആക്രമണം നടന്നത്. സുശേൻ ചന്ദ്രയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടയ്ക്കുള്ളിൽ ഉപേക്ഷിച്ച് അക്രമികൾ പണം കവർന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പൊലീസ് വ്യക്തമാക്കി.
വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുകൾ നടത്തിയ അന്വേഷണത്തിനിടെയാണ് കടയ്ക്കുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ബംഗ്ലാദേശിൽ വ്യാപാരി കൊല്ലപ്പെട്ടു; പണം കവർന്ന് അക്രമികൾ രക്ഷപ്പെട്ടു

