ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്: അ​നി​ൽ അം​ബാ​നി ഇ​ന്ത്യ വി​ട്ടു​പോ​ക​രു​തെന്ന് സുപ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് അ​തി​ന്‍റെ ഗ്രൂ​പ്പ് സ്ഥാ​പ​ന​ങ്ങ​ൾ, അ​നി​ൽ അം​ബാ​നി എ​ന്നി​വ​ർ​ക്കെ​തി​രെ​യു​ള്ള വ​ൻ​തോ​തി​ലു​ള്ള ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ളി​ൽ സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ. അ​നി​ൽ അം​ബാ​നി ഗ്രൂ​പ്പി​നെ​തി​രെ​യു​ള്ള പ​ണം ത​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കാ​ൻ എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി.

നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യ കാ​ല​താ​മ​സ​ത്തി​ൽ കോ​ട​തി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. കോ​ട​തി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ അ​നി​ൽ അം​ബാ​നി ഇ​ന്ത്യ വി​ട്ടു​പോ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ഉ​റ​പ്പു​ന​ൽ​കി. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ൻ​പ് അ​ദ്ദേ​ഹം രാ​ജ്യം വി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക പ​രി​ഗ​ണി​ച്ചാ​ണ് ഈ ​ന​ട​പ​ടി. വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ​ങ്കോ ഗൂ​ഢാ​ലോ​ച​ന​യോ ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ സി​ബി​ഐ​യോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​പ​ണം വ​ക​മാ​റ്റി​യ​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്തു​ക​ളി ഉ​ണ്ടെ​ങ്കി​ൽ അ​ത് പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഏ​ക​ദേ​ശം 1.78 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് ആ​രോ​പ​ണം. ഷെ​ൽ ക​മ്പ​നി​ക​ളി​ലൂ​ടെ​യും സ​ങ്കീ​ർ​ണ്ണ​മാ​യ ഇ​ട​പാ​ടു​ക​ളി​ലൂ​ടെ​യും പ​ണം വ​ക​മാ​റ്റി​യ​താ​യി ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.​ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ്മ​ല്യ ബാ​ഗ്ചി, ജ​സ്റ്റി​സ് വി​പു​ൽ പാ​ൻ​ചോ​ളി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഈ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. മു​ൻ കേ​ന്ദ്ര സെ​ക്ര​ട്ട​റി ഇഎഎ​സ് ശ​ർ​മ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഈ ​ന​ട​പ​ടി. കേ​സ് നാ​ലാ​ഴ്ച​യ്ക്ക് ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കും. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ നി​ഷ്പ​ക്ഷ​മാ​യും വേ​ഗ​ത്തി​ലും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ഓ​രോ മാ​സ​വും അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *