ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍

കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍. ആന്റണി രാജുവിന് നോട്ടീസ് നല്‍കും . വിശദമായ കേട്ടശേഷമായിരിക്കും തുടര്‍നടപടി ഉണ്ടാവുക.

കേസില്‍ കേസില്‍ ആന്റണി രാജുവിനും വഞ്ചിയൂര്‍ കോടതിയിലെ ക്ലര്‍ക്കായിരുന്ന ജോസിനും നെടുമങ്ങാട് കോടതി വിധിച്ച ശിക്ഷയില്‍ അപ്പീലിന് പ്രോസിക്യൂഷന്‍ ഇന്ന് നടപടികള്‍ ആരംഭിക്കും. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മന്‍മോഹന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതികള്‍ക്ക് ഐപിസി 409 വകുപ്പ് പ്രകാരം 14 വര്‍ഷം വരെ ശിക്ഷ ലഭിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *